വാഹനാപകടം: ചികിത്സയിലായിരുന്ന സിജോ ആൻറണി മരിച്ചു

ദമ്മാം: വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ദമ്മാം മിനാ പോർട്ടിന്​ സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്​ ഒരു മാസത്തോളമായി ഗാമ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ മാള മേലടൂർ സ്വദേശി സിജോ ആൻറണിയാണ്​ (34) മരിച്ചത്​. ഏഴ്​ വർഷം മുമ്പ്​ ദമ്മാമിൽ എത്തിയ സിജോ ആറ്​ മാസമായി ഒരു കാർഗോ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ടിസ്‌മി, മകൻ: ഏബൽ (അഞ്ച്​)​. പിതാവ്: ആൻറണി. മാതാവ്: ത്രേസ്യാമ്മ. സഹോദരൻ: ഷി​േൻറാ (ദുബൈ). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.