ജിദ്ദ: ദീർഘകാലം ജിദ്ദയിൽ പ്രവാസജീവിതം നയിച്ച് മതസാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ രണ്ട് പതിറ്റാണ്ട ിലേറെ സജീവസാന്നിധ്യമായിരുന്ന കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി വി.കെ ഇസ്മാഇലിെൻറ അപകടമരണ വാർത്ത ജിദ്ദ യിലെ പ്രവാസികൾക്ക് െഞട്ടലായി.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് ചാത്തമംഗലം എൻ.ഐടിക്ക് സമീപമുണ്ട ായ വാഹനാപകടത്തിൽ സഹപ്രവർത്തകനും സുഹൃത്തുമായ പേരാമ്പ്ര സ്വദേശി മുഹമ്മദ് താജുദ്ദീനോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയെ സന്ദർശിച്ച് വരുമ്പോഴായിരുന്നു അപകടം. അപകടത്തിൽ രണ്ടുപേരും മരിച്ചു.
ഇരുപത് വർഷക്കാലം ജിദ്ദയിലെ സൗദി കേബിളിൽ ജോലി ചെയ്ത ഇസ്മാഇൗൽ പ്രവാസ ജീവിതം അവസാനിപ്പിച്ചതിന് ശേഷം ചേന്ദമംഗല്ലൂരിൽ കെ.സി ഫൗണ്ടേഷന് കീഴിലെ സ്കൂൾ ഓഫ് ഖുർആൻ ആൻറ് സയൻസിെൻറ ജനറൽ മനേജറായി പ്രവർത്തിച്ച് വരികയായിരുന്നു. ഏത് പ്രതിസന്ധികൾക്കിടയിലും സുസ്മേരവദനനായി മാത്രമേ ഇസ്മാഇൗലിനെ കാണാൻ കഴിഞ്ഞിരുന്നുള്ളൂവെന്നും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന നിസ്വാർഥനായ പ്രവർത്തകനായിരുന്നു എന്നും തനിമ സാംസ്കാരിക വേദി അഖില സൗദി മുൻ പ്രസിഡൻറ് സി.കെ മുഹമ്മദ് നജീബ് അനുസ്മരിച്ചു. ഹജ്ജ് വളണ്ടിയറായും ശറഫിയ്യയിലെ ഇമാം ബുഖാരി മദ്രസയിലെ അധ്യാപകനെന്ന നിലയിലും പ്രതിബദ്ധത തെളിയിച്ച വ്യക്തിത്വമായിരുന്നു. തനിമയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം പറയുന്നതിനേക്കാൾ കൂടുതൽ കർമരംഗത്ത് ശോഭിച്ചു.
എന്തിനേയും പുഞ്ചിരിച്ച് കൊണ്ടല്ലാതെ അദ്ദേഹം സമീപിക്കുമായിരുന്നില്ല. ചേന്ദമംഗല്ലൂർ ഇസ്ലാഹിയ അസോസിയേഷൻ ജിദ്ദ ചാപ്റ്ററിെൻറ മുഖ്യസാരഥികളിൽ ഒരാളായിരുന്നു. ഏതാനും വർഷം മുമ്പ് വിദ്യാർഥികളുടെ വൈജ്ഞാനിക വളർച്ചക്ക് വേണ്ടി ഇസ്ലാഹിയ അസോസിയേഷൻ ജിദ്ദ ചാപ്റ്റർ നിരവധി ആകർഷകമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കുട്ടികൾക്കുള്ള ഖുർആൻ പരായണ മത്സരം, വായനാ മത്സരം, ചിത്ര രചന, ലിറ്റിൽ ജർണലിസ്റ്റ് േപ്രാഗ്രാം തുടങ്ങിയവ ശ്രദ്ധേയമായ പരിപാടികളായിരുന്നു. അതെല്ലാം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും അസാമാന്യമായ കഴിവായിരുന്നു ഇസ്മാഇൗൽ പ്രകടിപ്പിച്ചതെന്ന് സഹപ്രവർത്തകരായ ഇസ്മാഇൗൽ പുല്ലങ്കോടും ഷമീം ചേന്ദമംഗല്ലൂരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.