ദമ്മാം: കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ആദരസംഗമവും യാത്രയയപ്പും ശനി യാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് ഏഴിന് ദമ്മാം അൽറയാൻ ഓഡിറ്റോറിയത്തിലാണ് പരിപാടി. ചടങ്ങിൽ മുഖ്യാതിഥിയായി ഫാറൂഖ് കോളജ് പ്രഫ. ജൗഹർ മുനവ്വിർ സംസാരിക്കും.
പ്രവിശ്യയിൽ നിന്ന് ജോലി മാറിപ്പോകുന്ന ജില്ല ഉപാധ്യക്ഷൻ ഉമർ കപ്പൂരാൻ, മറ്റ് സാമൂഹിക സാംസകാരിക പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിക്കും. വിശദ വിവരങ്ങൾക്ക് 0501813697, 0593514966 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.