യാമ്പുവിൽ വീണ്ടും വൻലഹരിക്കടത്ത് പിടികൂടി

യാമ്പു: സുരക്ഷ വിഭാഗത്തി​​​െൻറ വാഹന പരിശോധനയിൽ യാമ്പുവിൽ വീണ്ടും മയക്കുമരുന്ന് ഇനത്തിൽ പെടുന്ന ‘ഖാത്ത്’ ഇല പിടികൂടി. വാഹനത്തി​​​െൻറ സീറ്റിനടിയിലും മറ്റുമായി വിപണിയിൽ വൻവില മതിക്കുന്ന ഖാത്ത് ഒളിച്ച് കടത്താനുള്ള ശ്രമമാണ് സുരക്ഷസേന പിടികൂടിയത്. പ്രതിയെ അറസ്​റ്റ്​ ചെയ്ത് തുടർ നടപടികൾക്കായി യാമ്പു ആൻറി നാർക്കോട്ടിക് വിഭാഗത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു. ഒരാഴ്ച മുമ്പും യാമ്പുവിൽ വാഹന പരിശോധനയിൽ വൻവിലമതിക്കുന്ന ഖാത്ത്​ സുരക്ഷാസേന പിടികൂടുകയും പ്രതിയെ അറസ്​റ്റ്​ ചെയ്യുകയും ചെയ്തിരുന്നു. കമ്പനിയുടെ ഔദ്യോഗിക വാഹനത്തിൽ സമാനമായ രീതിയിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമവും പൊലീസ് വിഭാഗം രണ്ടാഴ്ച മുമ്പ് കണ്ടെത്തുകയും പ്രതിക്കെതിരെ ശിക്ഷ നടപടി എടുക്കുകയും ചെയ്തിരുന്നു. വ്യാപകമായി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്ന പ്രവണതകൾക്ക് തടയിടാൻ യാമ്പു പ്രവിശ്യയിൽ പ്രത്യേക ആൻറി നാർക്കോട്ടിക് വിഭാഗത്തി​​​െൻറ പരിശോധന ശക്തമാക്കിയത് കൊണ്ടാണ് പ്രതികളെ നിഷ്പ്രയാസം പിടിക്കാൻ കഴിഞ്ഞത്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.