അനധികൃതമായി പരുന്തുകളെ കൊണ്ടുവന്നയാൾ അറസ്​റ്റിൽ

വദീഅ: വാഹനത്തിനുള്ളിൽ പരുന്തുകളെ സൗദിയിലേക്ക്​ ഒളിപ്പിച്ചു കടത്താനുള്ള ശ്രമം കസ്​റ്റംസ്​ വിഫലമാക്കി. തെക്കൻ അതിർത്തിയിലെ വദീഅ ചെക്ക്​ പോസ്​റ്റ്​ വഴി​യാണ് പന്തുകളെ സ്വകാര്യ വാഹനത്തിൽ കടത്താൻ ശ്രമിച്ചത്​​. വാഹന പരിശോധനക്കിടയിലാണ് മൂന്നു​ പരുന്തുകളെ കണ്ടെത്തിയതെന്ന്​ വദീഅ കസ്​റ്റംസ്​ മേധാവി അഹ്​മദ്​ അൽമാലികി പറഞ്ഞു. മുൻ സീറ്റിനുള്ളിൽ ‘സോക്​സി’നുള്ളിൽ കാണാത്തവിധം ഒളിപ്പിച്ച നിലയിലായിരുന്നു പരുന്തുകൾ. പിടിയിലായ ആൾക്കെതിരെ നടപടി സ്വീകരിച്ചു വരികയാണ്​. പക്ഷിക​ൾ, മൃഗങ്ങൾ എന്നിവയെ ​രാജ്യത്തേക്ക്​ കൊണ്ടുവരികയോ, കൊണ്ടുപോകുകയോ ചെയ്യുന്നവർ മുൻകൂട്ടി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നടപടികൾ പൂർത്തിയാക്കിയിരിക്കണം. പ്രകൃതി സംരക്ഷണത്തിന്​ കസ്​റ്റംസ്​ വലിയ പരിഗണ നൽകുന്നു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.