സൈബർ കുറ്റം തടയാൻ ചൈനയുമായി കരാറിന്​ മന്ത്രിസഭ തീരുമാനം

റിയാദ്: സൗദിയും ചൈനയും തമ്മിലുള്ള സഹകരണം വിശാലമാക്കുന്നതി​​​െൻറ ഭാഗമായി സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള കരാർ ഒപ്പുവെക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സൽമാൻ രാജാവി​​​െൻറ അധ്യക്ഷതയിൽ അൽ യമാമ കൊട്ടാരത്തിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ആഭ്യന്തര മന്ത്രാലയത്തി​​​െൻറ നിർദേശത്തിന് അംഗീകരം നൽകിയത്. ആഭ്യന്തരമന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഊദോ അദ്ദേഹത്തി​​​െൻറ പ്രതിനിധിയോ ചൈന അധികൃതരുമായി ചർച്ച നടത്തി ധാരണയിലെത്താനും കരാറി​​​െൻറ അന്തിമ അംഗീകാരത്തിനായി ഉന്നത സഭക്ക് സമർപ്പിക്കാനും മന്ത്രിസഭ നിർദേശിച്ചു.
ഇരട്ട നികുതി ഒഴിവാക്കാനും നികുതി വെട്ടിപ്പ് തടയാനും യു.എ.ഇ യുമായി കരാർ ഒപ്പുവെക്കാനും മന്ത്രിസഭ തീരുമാനിച്ചു. ധനകാര്യമന്ത്രിയും സകാത്ത് ടാക്‌സ് അതോറിറ്റി മേധാവിയുമായ മുഹമ്മദ് അൽ ജദ് ആൻ സമർപ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. 2018 ഡിസംബർ 17 ന് ചേർന്ന ശൂറ കൗൺസിൽ യോഗം നിയമത്തിന് അംഗീകാരം നൽകിയിരുന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.