ആംബുലൻസ്​ സമർപ്പണച്ചടങ്ങ്​

ജിദ്ദ: ജിദ്ദ -നെല്ലിക്കുത്ത് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആംബുലന്‍സ് സമര്‍പ്പണച്ചട ങ്ങ്​ ജിദ്ദയിൽ നടന്നു. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ നിസാം മമ്പാട്​ ആംബുലൻസ്​ സമർപിച്ചത്. ജിദ് ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്​ഘാടനം ചെയ്തു. കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാവപ്പെട്ട രണ്ട് കുടുംബത്തിനുള്ള ബൈത്തുറഹ്​മ ഭവന നിർമാണ പദ്ധതി പ്രഖ്യാപനം കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ്​ പി.എം.എ ഗഫൂര്‍ നടത്തി.

മികച്ച സംഘാടകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് അഷ്‌റഫിനെ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് നെല്ലിക്കുത്ത് ജിദ്ദ പ്രവാസികളുടെ കുടുംബ സംഗമവും നടന്നു. സുബൈര്‍ പി. അധ്യക്ഷത വഹിച്ചു. നാസര്‍ ഒളവട്ടൂര്‍, കെ. ഇബ്രാഹിം, സുഹൈല്‍, കെ. സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. അലി സ്വാഗതവും മുഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.