ജിദ്ദ: അമിത കലോറിയുണ്ടാക്കുന്ന അപകടം സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ഫുഡ് ആൻറ് ഡ്രഗ്സ് അതോറിറ്റി കാമ്പയിൻ ആരംഭിച്ചു. സൗദി ലീഗ് ഫുട്ബാളുമായി സഹകരിച്ചാണിത്. കാമ്പയിെൻറ ഭാഗമായി അമീർ മുഹമ്മദ് ബിൻ സൽമാൻ ലീഗ് ഫുട്ബാൾ ടൂർണമെൻറ് കളിക്കാർ കലോറി ലോഗോ അണിഞ്ഞാണ് ഗ്രൗണ്ടിലിറങ്ങിയത്. ഉയർന്ന കലോറി ഭക്ഷണം കഴിക്കുന്നതിലെ അപകടവും ദൈനംദിന ആവശ്യം എത്രയെന്നും കായികാഭ്യാസങ്ങളിലൂടെ കലോറി കുറക്കാനുള്ള മാർഗങ്ങളും ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.
ഇതിെൻറ ഭാഗമായി സ്പോർട്സ് ജനറൽ അതോറിറ്റിയുമായി സഹകരിച്ച് എനർജി ഡ്രിങ്ക്സുകളിലെ അപകടം സംബന്ധിച്ച് ഗ്രൗണ്ടുകളിലെ വലിയ സ്ക്രീനുകളിലൂടെ അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കാമ്പയിനിൽ സഹകരിക്കുന്ന സൗദി ലീഗ് ഫുട്ബാളിന് അതോറിറ്റി ബോധവത്കരണ വിഭാഗം സി.ഇ.ഒ അബ്ദുറഹ്മാൻ സുൽത്താൻ നന്ദി രേഖപ്പെടുത്തി. വിവിധ സ്പോർട്സ് വേദികളിൽ സൗദിയിൽ ഏറെ പ്രചാരമേറിയ ഫുട്ബാൾ കളിക്കിടയിൽ ആളുകളെ ബോധവത്കരിക്കാനും നല്ല ഭക്ഷണരീതി പതിവാക്കാൻ ഉപദേശിക്കുന്നതായും അതോറിറ്റി അതീവ ശ്രദ്ധ ചെലുത്തുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.