റിയാദ്: സൗദിയില്‍ അഞ്ഞൂറ് കോടി റിയാലിെൻറ ഗതാഗത പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പാര്‍ട്ണര്‍ഷിപ്പ് ആൻറ് കമ്മിറ്റ്മെൻറ് എന്ന പേരില്‍ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലാണ് ഭീമന്‍ പദ്ധതി പ്രഖ്യാപനം. ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍അമൂദി, സഹമന്ത്രി എൻജിനീയര്‍ ബദര്‍ അദ്ദലാമി തുടങ്ങി മന്ത്രാലയത്തിലെ ഉന്നതര്‍ പരിപാടിയില്‍ സംബന്ധിച്ചു. കോണ്‍ട്രാക്ടിങ് കമ്പനികളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നുമുള്ള 130 ലധികം പ്രതിനിധികളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
സൗദി വിഷന്‍ 2030െൻറെ ഭാഗമായാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് മന്ത്രാലയ പ്രതിനിധികള്‍ പറഞ്ഞു. റിയാദ് പ്രവിശ്യയില്‍ മാത്രം 604 ദശലക്ഷം റിയാലിെൻറ പദ്ധതികള്‍ നടപ്പാക്കും. അല്‍ഖര്‍ജ്- ഖുവൈഇയ്യ ഇരട്ടപ്പാത, റിയാദ്- ബീഷ റോഡ്, ഖുറൈസ് റോഡ് എന്നിവ പദ്ധതി കാലത്ത് പൂര്‍ത്തിയാക്കും. 2018 ല്‍ 155 പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. റോഡുകളുടെ നിലവാരം മെച്ചപ്പെട്ടത് വാഹനാപകടം കുറയാന്‍ കാരണമായിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 2017 നെ അപേക്ഷിച്ച് 2018 ല്‍ അപകട മരണങ്ങള്‍ 33 ശതമാനവും വാഹനാപകടങ്ങളും അതെത്തുടര്‍ന്നുള്ള പരിക്കുകളും 25 ശതമാനം കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് കണക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.