ദമ്മാം: നാലു പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന വൃത്തിയുടെ അനുഭവങ്ങളുമായി ഡോ. മുഹമ്മദ് ഷാഫി ഒൗദ്യോഗിക ജീവിതത്തിൽ നിന്ന് വിടവാങ്ങുന്നു. മിഡിലീസ്റ്റിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിനെ 13 കൊല്ലത്തിലേറെ നയിച്ച് നേട്ടത്തിെൻറ നെറുകയിൽ എത്തിച്ചാണ് യാത്ര പറച്ചിൽ. 20ാം വയസ്സിൽ തുടങ്ങിയ അധ്യാപന ദൗത്യമാണ് 64 ാം വയസ്സിൽ അവസാനിപ്പിക്കുന്നത്. എറണാകുളം കോതമംഗലം വാരപ്പട്ടിയിലെ മുഹമ്മദ് കുഞ്ഞ്^ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാഫിക്ക് ജീവിതാഭിലാഷം അധ്യാപകനാവുക എന്നതായിരുന്നു. അതുകൊണ്ട് മറ്റ് നല്ല അവസരങ്ങൾ വേണ്ടെന്ന് വെച്ചു. 20ാം വയസ്സിൽ ടി.ടി.സി പൂർത്തിയാക്കി മട്ടാഞ്ചേരി സ്കൂളിൽ അധ്യാപകനായി.
മഹാരാജാസിലെ ഇൗവനിംഗ് കോളേജിൽ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയത്. ശേഷം എൽ.എൽ ബിക്കും, സിവിൽ സർവീസ് പരീക്ഷക്കും ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. 1986 ൽ യു.എ.ഇ യിലെ അൽ െഎനിൽ തുടങ്ങിയ െഎ.െഎ.എസ് സ്കൂളിെൻറ സാരഥിയായി എത്തി. 93 മുതൽ ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിെൻറ പ്രിൻസിപ്പലായി. കേരള സിലബസ് പിന്തുടരുന്ന സ്കൂളിെൻറ അഭിമാന നേട്ടങ്ങൾക്ക് മുഹമ്മദ് ഷാഫി നേതൃത്വം നൽകി. അധികമാരും ശ്രദ്ധിക്കാതിരുന്ന സ്കൂളിന് 10ാം ക്ലാസ് പരീക്ഷക്ക് നാലാം റാങ്കും ഏഴാം റാങ്കും നേടാനായി. പ്ലസ്ടു തുടങ്ങിയ അതേ വർഷം കമേഴ്സ് വിഭാഗത്തിൽ ഒന്നും രണ്ടും റാങ്കുകൾ സ്കൂളിലെ കുട്ടികൾ നേടി. തെൻറ കൂടെ ഉണ്ടായിരുന്ന അധ്യാപകർക്ക് നൽകിയ പ്രചോദനത്തിെൻറ കൂടി വിജയമായിരുന്നു അത്. അവിടെ നിന്നാണ് 2000 ൽ ജിദ്ദ ഇൻറർനാഷണൽ സ്കൂളിൽ വൈസ് പ്രിൻസിപ്പലായി എത്തിയത്. പിന്നീട് പ്രിൻസിപ്പലും, ഡയറക്ടറുമായി. 2006 മുതൽ ദമ്മാം സ്കൂളിെൻറ പ്രിൻസിപ്പലായി നിയമിതനായി.
സ്കൂളിനും സ്വജീവിതത്തിലും നേട്ടങ്ങൾ ഏറെ എഴുതിച്ചേർക്കപ്പെട്ട കാലമായിരുന്നു ഇത്. അനവധി വെല്ലുവിളകളാണ് അദ്ദേഹത്തെ കാത്തിരുന്നത്. പ്രതിസന്ധികാലങ്ങളെ സൗമ്യതയോടെ തരണം ചെയ്തു. 10,000 കുട്ടികളിൽ നിന്ന് 18,750 കുട്ടികളിലേക്ക് സ്കൂൾ വളർന്നു. ഗൾഫ് മേഖലയിലെ ഏറ്റവും നല്ല സ്കൂളിനുള്ള അംഗീകാരം നിരവധി തവണ ലഭിച്ചു. പ്രിൻസിപ്പലിനും അംഗീകാരങ്ങൾ ലഭിച്ചു. 2018 ൽ മാത്രം ഇത്തരത്തിലെ 16 അവാർഡുകളാണ് നേടിയത്. പ്രിൻസിപ്പലിന് ആറ് അവാർഡുകളും. പാഠ്യേതര വിഷയങ്ങളിലും സ്കൂൾ നേട്ടങ്ങൾ വാരിക്കൂട്ടി. 2010 ൽ മികച്ച അധ്യാപകനുള്ള അംഗീകാരം രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ചു. അതിനു മുമ്പ് ‘ആഗോളവത്കരണ കാലത്തെ സമ്മർദ രഹിത വിദ്യാഭ്യാസം’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. അധ്യാപിക സഫിയയാണ് ഭാര്യ. ഡോക്ടർമാരായ തസ്നീം, ഷഹ്നാസ്, െഎ.ടി സ്പെഷ്യലിസ്റ്റ് നസ്റിൻ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.