സെറ കുടുംബ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: സൗദി എറണാകുളം റസി. അസോസിയേഷന്‍ ജിദ്ദ (സെറ) വൈവിധ്യമാര്‍ന്ന പരിപാടികളോടെ കുടുംബ സംഗമം സംഘടിപ്പിച്ചു. സമീക്ഷ ചെയര്‍മാൻ ഗോപി നെടുങ്ങാടി മുഖ്യാതിഥിയായിരുന്നു. ഇന്ത്യയുടെ സാസംസ്‌കാരിക പാരമ്പര്യവും ഭരണഘടന അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ്​ ഫിറോസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ പി.എം മായിന്‍കുട്ടി, ജോഷി വര്‍ഗീസ്, രഞ്ജു സ്​റ്റീഫന്‍, മറ്റു ഭാരവാഹികളായ മോഹന്‍ ബാലന്‍, അബ്​ദുല്‍ അസീസ് തങ്കയത്തില്‍, സീന റഫീഖ്, ഷീബ അബ്​ദുല്‍ അസീസ്, ജോണ്‍സണ്‍ കളരിക്കല്‍, ബിജു ആൻറണി, പ്രവീണ്‍, ഗണേഷ് അയ്യര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ആൻറണി യേശുദാസ് സ്വാഗതവും കള്‍ച്ചറല്‍ സെക്രട്ടറി ഹബീബ് നന്ദിയും പറഞ്ഞു.

ഇശല്‍ ഫസ്‌ലിന്‍, ഫൈഹ ഫസ്‌ലിന്‍, അലീന ബെന്നി, ആര്‍ദ്ര പ്രവീണ്‍, ഗ്ലാഡ്‌വിന്‍ ബിജു, ഗ്ലാറിന്‍ ബിജു, സാദിഹ ഷിനു, സാബിഹ ഷിനു എന്നിവര്‍ നൃത്തമവതരിപ്പിച്ചു. തോമസ് കൈതാരം ബെന്നി കൈതാരം എന്നിവർ സ്​കിറ്റുകൾ അവതരിപ്പിച്ചു. ഹബീബ്​, ഫിര്‍ദൗസ്, റസിന്‍ റഫീഖ്, നിതിന്‍ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ലൈവ് ഓര്‍ക്കസ്ട്രയില്‍ റഹ്​മാന്‍, പ്രവീണ്‍, ടോണി കൊച്ചി, മാത്യു വര്‍ഗീസ്, പാട്രിക് എന്നിവര്‍ ഗാനങ്ങളാലപിച്ചു.
നാട്ടിലേക്കു മടങ്ങുന്ന രവീണ രഞ്ജു, നമിത, നിഖിത എന്നിവര്‍ക്ക്​ യാത്രയയപ്പ് നല്‍കി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.