ജിദ്ദ: റിയൽ എഫ്.സി ബനീമാലിക് നാലാം വാർഷികാഘോഷത്തിെൻറ ഭാഗമായി ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു. ഫൈനലിൽ എഫ്. സി ബറ്റാലിയൻസ് (2-1) യുണൈറ്റഡ് എഫ്.സിയെ പാരജയപ്പെടുത്തി കിരീടത്തിൽ മുത്തമിട്ടു. ചടങ്ങിൽ ഉമറലി ഒതുക്കുങ്ങൽ, അറഫാത് പാലങ്ങോടൻ, റഫീഖ് കൂർകടവ് എന്നിവർ സംസാരിച്ചു. ടൂർണമെൻറിലെ മികച്ച താരമായി ഷജ്മൽ വയനാട് ടോപ് സ്കോററായി നൗഫൽ ബാബു എന്നിവരെ തെരഞ്ഞടുത്തു. വിജയികൾക്ക് അബ്്ദുൽ അസീസ് ഖലീജ്, ഷബീർ താര, ഹാഷിർ കടവത് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.