ഫോക്കസ് ജിദ്ദ ‘ജീനിയസ് ഹണ്ട്’ ടാലൻറ് ടെസ്​റ്റ്​ സംഘടിപ്പിച്ചു

ജിദ്ദ: വിദ്യാഭ്യാസ പരിശീലന മേഖലയിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ടീം അൽ ഖലമി​​​െൻറ സഹകരണത്തോടെ ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ വിദ്യാർഥികൾക്കായി ജീനിയസ് ഹണ്ട് ടാലൻറ് ടെസ്​റ്റ്​ സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ സ​​െൻററുകളിലും ജി.സി.സി രാജ്യങ്ങളിലും കിഡ്സ്, ജൂനിയർ, ടീൻസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പരീക്ഷകൾ നടന്നത്. ജിദ്ദ ഇന്ത്യൻ ഇസ്​ലാഹി സ​​െൻററിൽ നടന്ന പരീക്ഷയിൽ നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. പരീക്ഷയോടനുബന്ധിച്ച് ഷഫീക് പട്ടാമ്പി വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് എടുത്തു.

പ്രവാസി വിദ്യാർഥികൾക്ക്​ ഇത്തരത്തിലുള്ള അഭിരുചി പരീക്ഷകൾ വളരെ അപൂർവമായേ ലഭിക്കാറുള്ളുവെന്നും വിവിധ വിജ്ഞാന മേഖലകളിൽ അവരുടെ കഴിവുകൾ തിരിച്ചറിയാനും മെച്ചപ്പെടുത്താനും ഇത്തരത്തിലുള്ള പരീക്ഷകൾ സഹായകമാവുമെന്നും രക്ഷിതാക്കൾ വിലയിരുത്തി. പരീക്ഷയുടെ ആൻസർ കീ ഫെബ്രുവരി 20 നും പരീക്ഷാഫലം മാർച്ച് 14 നും ഫോക്കസ് സൗദി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോക്കസ് ജിദ്ദ ഭാരവാഹികളായ ഷമീം വെള്ളാടത്ത്, നൗഷാദ് അലി, റിൻഷാദ്, ഇ.എ ഗഫൂർ, ജരീർ വേങ്ങര, സർഹാൻ പരപ്പിൽ, സഫ്‌വാൻ, അജ്മൽ, അൻവർ സാദത്ത് , നിദാൽ സലാഹ് , കെ.സി ജംഷിദ്, അബ്്ദുൽ ജലീൽ പരപ്പനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.