ജിദ്ദയിൽ സിനിമാ തിയറ്റർ ഉദ്​ഘാടനം ചെയ്​തു; ദിവസേന രാവിലെ ഒമ്പത്​ മുതൽ പ്രദർശനം

ജിദ്ദ: ജിദ്ദയില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ആദ്യസിനിമ തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി. റെഡ് സീ മാളില്‍ 12 ഹാളുകളിലായാണ് വിവിധ സിനിമകളുടെ പ്രദര്‍ശനമാരംഭിച്ചത്. പ്രതികൂല കാലാവസ്ഥയിലും നിരവധിയാളുകള്‍ ആദ്യപ്രദര്‍ശനത്തിനെത്തി. ജനറല്‍ കമീഷന്‍ ഓഫ് ഓഡിയോ വിഷ്വല്‍ മീഡിയ സി.ഇ.ഒ ബദര്‍ അല്‍ സഹ്‌റാനി ജിദ്ദയിലെ ആദ്യസിനിമാ തിയറ്റര്‍ ഉദ്​ഘാടനം ചെയ്തു. റെഡ് സീ മാളില്‍ 12 ഹാളുകളിലായി 1472 സീറ്റുകളുണ്ട്. രാവിലെ ഒമ്പത്​ മുതല്‍ രാത്രി 12 മണി വരെയാണ് പ്രദര്‍ശനം. ഒരാഴ്ച വോക്‌സ് സിനിമാസി​​​െൻറ വെബ് സൈറ്റ് വഴി മാത്രമേ ടിക്കറ്റുകള്‍ ലഭ്യമാകൂ.

അടുത്തയാഴ്ച മുതല്‍ കൗണ്ടറുകളില്‍ നിന്ന് നേരിട്ടും ലഭിക്കും. 50, 70, 85, 100 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മുഴുവന്‍ ജീവനക്കാരും സ്വദേശികളാണ്. റെഡ് സീ മാളില്‍ പ്രതിവര്‍ഷം 300 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഓരോ ആഴ്ചയിലും ചുരുങ്ങിയത് ആറ്​ പുതിയ സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. അഞ്ച് വര്‍ഷത്തിനകം രാജ്യത്താകമാനം 600 തിയേറ്ററുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം.ജിദ്ദയിലെ അന്തലുസ്​ മാൾ, സ്​റ്റാർസ്​ അവന്യൂ, അബ്​ഹുർ മാൾ, മസ്​റ മാൾ എന്നിവിടങ്ങളിൽ സിനിമ തിയറ്റർ തുറക്കുമെന്ന് ജനറൽ എൻറർടൈൻമ​​െൻറ് ബ്രാഞ്ച്​ ഒാഫീസ് മേധാവി ഹംസ അൽ ഉബെഷി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.