അറാറിൽ വാഹനം ഒഴുക്കിൽ പെട്ട്​ സ്വദേശി മരിച്ചു

അറാർ: തിങ്കളാഴ്​ച പെയ്​ത കനത്ത മഴയെ തുടർന്ന്​ വാഹനം ഒഴുക്കിൽപെട്ട്​ സ്വദേശി മരിച്ചു. ശുഅയ്​ബ്​ അറാർ വാദിയിലാണ്​ സംഭവം. തിങ്കളാഴ്​ച വൈകുന്നേരമാണ്​ മകനെ കണാനില്ലെന്നും വാഹനം ശു​ൈഅബ്​ അറാറിലുണ്ടെന്നും ഒരാൾ വിവരം അറിയിച്ചതെന്ന്​ ഹുദൂദ്​ ശിമാലിയ സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ ഫഹദ്​ അൽഅൻസി പറഞ്ഞു. സ്​ഥലത്തെത്തിയ സിവിൽ ഡിഫൻസ്​ സംഘം വാഹനം ക​ണ്ടെത്തി. ചൊവ്വാഴ്​ച രാവിലെ വരെ തെരച്ചിൽ തുടർന്നു. അതിനിടയിലാണ്​ വാഹനം കണ്ടെത്തിയ സ്​ഥലത്ത്​ നിന്ന്​ മൂന്ന് കിലോമീറ്റർ അകലെ മക​​​​െൻറ​​ മൃതദേഹം പിതാവ്​ കണ്ടെത്തിയതെന്ന്​ വക്​താവ്​ പറഞ്ഞു. തിങ്കളാഴ്​ചത്തെ മഴയിൽ ബദ്​റിൽ വെള്ളക്കെട്ടിൽ കുടുങ്ങി സുഡാനി പൗരൻ മരിച്ചിരുന്ന​ു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.