അംബാസഡർ അത്താഴ വിരുന്നൊരുക്കി

റിയാദ്​: ഇന്ത്യയുടെ 70ാം റിപ്പബ്ലിക്​ ദിനം പ്രമാണിച്ച്​ അംബാസഡർ അഹമ്മദ്​ ജാവേദും പത്​നി ശബ്​നം ജാവേദും സൗദി ഭരണാധികാരികൾക്കും വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർക്കും നയതന്ത്ര ഉദ്യോഗസ്​ഥർക്കും സമൂഹത്തി​​​െൻറ നാനാതുറകളിൽ നിന്ന്​ ക്ഷണിക്കപ്പെട്ടവർക്കും അത്താഴ വിരുന്നൊരുക്കി. പതിവിൽ നിന്ന്​ ഭിന്നമായിരുന്നു ഇത്തവണ. റിപ്പബ്ലിക്​ ദിനത്തി​​​െൻറ അന്ന്​ വൈകുന്നേരം എന്ന പതിവിനും പരിപാടി സ്ഥലത്തിനും മാറ്റമുണ്ടായി. മൂന്നാം ദിവസം എംബസികൾ സ്ഥിതി ചെയ്യുന്ന റിയാദ്​ ഡിപ്ലോമാറ്റിക്​ ക്വാർട്ടറിലെ കൾച്ചറൽ പാലസ്​ ഹാളിലാണ്​ വേദിയൊരുങ്ങിയത്​. ഇതിനടുത്തുള്ള തുവൈഖ്​ പാലസിലായിരുന്നു കഴിഞ്ഞ വർഷം വരെ. രാഷ്​ട്ര പിതാവ്​ മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികവും മുൻനിറുത്തി പൊലിമ കൂട്ടിയായിരുന്നു ഇത്തവണ ആഘോഷം. വൈകീട്ട്​ 7.30 ന്​ റിയാദ്​ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസായിരുന്നു പതിവുപോലെ മുഖ്യാതിഥി. ദേശീയപതാകയുടെ മൂവർണങ്ങൾ കൊണ്ട്​ അലങ്കരിച്ച കേക്ക്​ അദ്ദേഹവും അംബാസഡർ അഹമ്മദ്​ ജാവേദും ചേർന്ന്​ മുറിച്ചു.

ലോകരാജ്യങ്ങളുടെ സ്ഥാനപതിമാരും നയതന്ത്രപ്രതിനിധിമാരും പൗര​പ്രമുഖരും ഉൾപ്പെടെ വിശാലമായ ഒാഡിറ്റോറിയം തിങ്ങിനിറഞ്ഞ പ്രൗഢ സദസിനെ അഭിസംബോധന ചെയ്​ത അംബാസഡർ ഗവർണറോടും സൗദി ഭരണാധികാരി സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനോടുമുള്ള കൃതജ്ഞത അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദത്തെയും തന്ത്രപ്രധാന രംഗങ്ങളിലെ സഹകരണത്തേയും കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എംബസി ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ മിഷൻ ഡോ. സുഹൈൽ അജാസ്​ ഖാൻ സംബന്ധിച്ചു. സാംസ്​കാരിക, രാഷ്​ട്രീയ, വാർത്താ വിഭാഗം ഫസ്​റ്റ്​ സെക്രട്ടറി ഡോ. ഹിഫ്​സുറഹ്​മാൻ സ്വാഗതം ആശംസിച്ചു. സാംസ്​കാരിക വിനിമയത്തി​​​െൻറ ഭാഗമായി സൗദിയിലെത്തിയ മണിപ്പൂരി പാരമ്പര്യ കലാസംഘത്തി​​​െൻറ നൃത്തവും വാൾപ്പയറ്റും അരങ്ങേറി. ​പത്തംഗ സംഘത്തിലെ സ്​ത്രീകളുൾപ്പെടെ നാലു പേർ നൃത്തവും രണ്ടുപേർ വാൾപ്പയറ്റും അവതരിപ്പിച്ചു. ദോലക്കും ഡ്രമ്മും വായിച്ച്​ രണ്ടുപേർ പിന്നണിയിലും അണിനിരന്നു. ഗവർണർ അമീർ ഫൈസൽ പരിപാടികൾ സാകൂതം ആസ്വദിച്ചു. വിഭവസമൃദ്ധമായ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.