ജിദ്ദ: മലര്‍വാടി നോർത്ത് ഘടകം ‘സ്നേഹത്തുമ്പികൾ’ എന്ന തലക്കെട്ടില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മൂന്ന് മേഖലകളില്‍ ആയി നടന്ന പരിപാടിയില്‍ പതാക വരയ്ക്കൽ, പതാക നിർമാണം, കൊളാഷ്, ദേശഭക്തി ഗാനങ്ങൾ, റിപ്പബ്ലിക് ദിനം ആസ്പദമാക്കി പ്രസംഗം, ക്വിസ് പരിപാടികള്‍ അരങ്ങേറി. നജ്‌വാ ഷുക്കൂര്‍, സബിത, റംഷിയ, സുമിത, ഫാത്തിമ ഫാറൂഖ്, സഹ്‌ല റഷീദ്, ഷിഫ, സാബിറ നിസാര്‍, ലിജിയ ബാനു, സുആദ് എന്നിവര്‍ നേതൃത്വം നല്‍കി. ജാതി മത ഭാഷാ ഭേദമന്യേ എല്ലാ ഇന്ത്യക്കാരും ഒന്നാണ് എന്ന ഓർമപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനാഘോഷവും നൽകുന്ന സന്ദേശം എന്ന് മലര്‍വാടി സോണൽ കോ ഓർഡിനേറ്റർ ഷമീന അസീസ് പറഞ്ഞു. അസി. കോ ഓർഡിനേറ്റർ ടി.കെ ഫിദ, തനിമ വനിത സമിതി അംഗങ്ങളായ ഷഹനാസ് ഗഫൂര്‍, ഷഹനാസ് ഇസ്മയില്‍, ഫൈസലിയ മേഖല കൺവീനർ നുജൈബ ഹസൻ എന്നിവര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.