ജിദ്ദ: യു.ടി.എസ്.സി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന മൂന്നാമത് ഹാസ്‌കോ സെവൻസ് സോക്കർ ഫെസ്റ്റിവൽ ഫെബ്രുവരി 1, 8, 15, 22 തീയതികളിൽ ബനി മാലിക്കിലെ അൽ ശബാബ് സ്പോർട്സ് സിറ്റി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ (അൽ സലാം മാളിന് മുൻവശം) നടക്കും. എട്ട് സീനിയർ ടീമുകളും നാല് ജൂനിയർ ടീമുകളും ടൂർണമെൻറിൽ അണിനിരക്കും. സീനിയർ ടീമുകളെ രണ്ട് പൂളുകളിൽ തരംതിരിച്ച് എട്ട് ലീഗ് മത്സരങ്ങൾ നടക്കും. ലീഗ് റൗണ്ടിൽ കൂടുതൽ പോയിൻറ് നേടുന്ന നാല് ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടും. ഫെബ്രുവരി 22 വെള്ളിയാഴ്ച ഫൈനൽ മത്സരം നടക്കും. ടൂർണമെൻറിനോടനുബന്ധിച്ച് തലശ്ശേരി പലഹാരങ്ങളുടെ ഫുഡ് സ്റ്റാളും ഗ്രൗണ്ടിൽ ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു. ജിദ്ദ സ്പോർട്സ് ക്ലബ്, ഐ.ടി.എൽ, കാറ്റലോണിയ എഫ്.സി, സോക്കർ ഗയ്‌സ്, ഇ.എഫ്.എസ്, യൂത്ത് ഇന്ത്യ, സോക്കർ ബ്രദേഴ്സ്, അൽ ഹസ്മി ന്യൂകാസിൽ കൊട്ടപ്പുറം എന്നീ എട്ട് ക്ലബ്ബുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്.
അണ്ടർ 13 വിഭാഗത്തിൽ ഫുട്ബാൾ പരിശീലന ക്ലബ്ബുകളായ ജെ.എസ്.സി, സോക്കർ ഫ്രീക്സ്, മലർവാടി സ്‌ട്രൈക്കേഴ്‌സ്, ടാലെൻറ് ടീൻസ് എന്നീ ടീമുകളും ലീഗ് റൗണ്ടിൽ മാറ്റുരക്കും. സാഫിറോ റസ്റ്റൊറൻറിൽ നടന്ന ടൂർണമെൻറ് പ്രചാരണ പരിപാടിയിൽ ഇറാം ഗ്രൂപ്പ് ഏരിയ മാനേജർ ഷമീം ബാബു മുഖ്യാതിഥി ആയിരിന്നു. ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീം ക്യാപ്റ്റന്മാരും മാനേജർമാരും യു.ടി.എസ്.സി പ്രതിനിധികളും സാമൂഹിക സ്പോർട്സ് മേഖലയിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. ഷമീം ബാബുവും മീഡിയ ഫോറം പ്രസിഡൻറ് പി. ഷംസുദ്ദിനും ചേർന്ന് ചാമ്പ്യൻസ് ട്രോഫി പ്രകാശനം ചെയ്തു. ജസീം ഹാരിസ് ഖിറാഅത്ത് നിർവഹിച്ചു. ടൂർണമെൻറ് നിയമാവലിയെ കുറിച്ച് സെക്രട്ടറി അഷ്‌ഫാഖും, ടെക്നിക്കൽ ഹെഡ് പി.ആർ സലീമും വിശദീകരിച്ചു. ടൂർണമെൻറ് കൺവീനർ മെഹ്‌താബ് അലി ടീമുകളെ പരിചയപ്പെടുത്തി. ചീഫ് കോർഡിനേറ്റർ ഷംസീർ ഒളിയാട്ട് സ്വാഗതവും പി.ആർ സഹീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.