യാമ്പു തനിമ വനിതാവിങ് കാമ്പയിൻ സമാപന സമ്മേളനം

യാമ്പു: ‘സദാചാരം സ്വാതന്ത്ര്യമാണ്’ യാമ്പു തനിമ വനിത വിങ് കാമ്പയിൻ സമാപന സമ്മേളനം സംഘടിപ്പിച്ചു. ഖുർആൻ പാരാ യണം, ഖുർആൻ മനഃപാഠം, ഖുർആൻ ക്വിസ്, ചിത്ര രചന, കൊളാഷ് നിർമാണം, കവിത ചൊല്ലൽ എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. കെ.കെ അഫ്റ, ജാസ്മിൻ സുബൈർ, രഹ്‌ന മുഹമ്മദ്, സ്വാലിഹ, നിഷി ലാൽ, ദേവിക എന്നിവർ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് യാമ്പു അൽ മനാർ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ പി. എം ഫാഇസ, നംഷിദ ഷമീർ, മർജാന അക്ബർ, റജിയ നസീറുദ്ദീൻ എന്നിവർ സമ്മാനം വിതരണം ചെയ്തു.

കൺവീനർ ഷബീബ സലാഹ് കാമ്പയിൻ പ്രമേയം അവതരിപ്പിച്ചു. നംഷിദ ഷമീർ, സജ സുബൈർ എന്നിവരുടെ കവിതാലാപനവും നജ സാക്കിർ ആൻറ് പാർട്ടി നടത്തിയ സംഘഗാനവും ഉണ്ടായിരുന്നു. ‘മലർവാടി’ വിദ്യാർഥികൾക്ക് ‘സിജി’ പരിശീലകൻ നൗഷാദ് വി മൂസയുടെ നേതൃത്വത്തിൽ ശിൽപശാല നടത്തി. ഖദീജ മുസ്തഫ സ്വാഗതവും സോഫിയ മുഹമ്മദ് നന്ദിയും പറഞ്ഞു. നസ്‌ലി, റാഷിദ സലീം , ഷക്കീല മുനീർ, നദ തൗഫീഖ്, ലൈന തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.