സൗദി വ്യവസായ സമ്മേളനത്തിലേക്ക്​ ഇന്ത്യൻ കമ്പനികളും

റിയാദ്​: സൗദിയില്‍ ഈ മാസം 28 ന് നടക്കാനിരിക്കുന്ന വന്‍കിട വ്യവസായ വികസന സമ്മേളനത്തില്‍ ലോകോത്തര കമ്പനികള്‍ക് കൊപ്പം ഇന്ത്യന്‍ കമ്പനികളും പങ്കെടുക്കും. നാഷനല്‍ ഇൻഡസ്ട്രിയല്‍ ഡെവലപ്മ​​െൻറ്​ ആൻറ്​ ലോജിസ്​റ്റിക്സ് പ്രോഗ ്രാമിന് തുടക്കം കുറിക്കുന്നതാണ് സമ്മേളനം. സൗദി ഭരണ നേതൃത്വവും ഉന്നത വ്യക്തിത്വങ്ങളും സംബന്ധിക്കും. ദേശീയ വ്യാവസായിക വികസന ചരക്കുനീക്ക പദ്ധതിക്ക് ഔദ്യോഗിക തുടക്കമാവുകയാണ്. ഈ മാസം 28ന് റിയാദ് ‘റിറ്റ്സ്കാള്‍ട്ടണി’ലാണ് ആഗോള വ്യവസായ സമ്മേളനം. ‘വിഷന്‍ 2030’ യാഥാര്‍ഥ്യമാക്കാനുള്ള 12 പദ്ധതികളിൽ ഒന്നാണിത്. ഊര്‍ജ, വ്യവസായ മന്ത്രി ഖാലിദ് അല്‍ ഫാലിഹാണ് പദ്ധതിയുടെ ചെയര്‍മാന്‍. വ്യവസായം, ഖനനം, ഊര്‍ജം, ചരക്കു നീക്കം എന്നീ മേഖലകളാണ് പദ്ധതിയില്‍ പെടുക.

ലോകോത്തര കമ്പനികള്‍ സമ്മേളനത്തിലെത്തും. വിവിധ കരാറുകളും ഒപ്പു വെക്കും. സൗദിയില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിക്ഷേപം നടത്തുന്ന ‘ലുലു ഗ്രൂപ്പി’നും പ്രത്യേക ക്ഷണമുണ്ട്.2030 ഓടെ 1.6 ട്രില്യണ്‍ പുതിയ നിക്ഷേപം സൗദിയിലെത്തിക്കുകയാണ് സമ്മേളനത്തി​​​െൻറയും പദ്ധതിയുടേയും ലക്ഷ്യം. ഇതു വഴി 16 ലക്ഷം ജോലി വ്യവസായ ചരക്കു നീക്ക മേഖലയില്‍ സൃഷ്​ടിക്കും.2017ലാണ് എൻ.​െഎ.ഡി.എൽ.പി എന്ന ചുരുക്കപ്പേരിലുള്ള ദേശീയ വ്യാവസായിക വികസന ചരക്കു നീക്ക പദ്ധതി പ്രഖ്യാപിച്ചത്. സൗദി കിരീടാവകാശിയുടെ നേതൃത്വത്തിലാണ് പദ്ധതിയും സമ്മേളനവും.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.