യാമ്പു: റോഡ് സുരക്ഷ വിഭാഗം നടത്തിയ വാഹന പരിശോധനയിൽ വൻതോതിൽ ഖാത്ത് ഇല കടത്തുന്നയാൾ പിടിയിലായി. പ്രതിയെ അറസ് റ്റ് ചെയ്ത് തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സൗദിയിൽ നിരോധിച്ച ‘ഖാത്ത്’ യമനിൽ നിന്നാണ് ഒളിച്ചു കടത്തുന്നത്. ജിസാൻ നഗരിയുടെ അടുത്തുള്ള ചില ഗ്രാമ പ്രദേശങ്ങളിൽ ഇതിെൻറ കൃഷി നടക്കുന്നതായി സൂചനയുണ്ട്. യമനികളാണ് പ്രധാനമായും ഖാത്ത് കടത്തുകാരിൽ കൂടുതൽ. മലയാളികളടക്കം ചിലർ ലഹരിക്കടത്തുകാരുടെ കെണിയിൽ പെടാറുണ്ട്. പ്രധാന ഹൈവേയിൽ രാത്രിയും പകലും പട്രോളിംഗ് ശക്തമാക്കി സുരക്ഷാസേന വാഹനങ്ങൾ പരിശോധന നടത്തുന്നുണ്ട്. യാമ്പു - തബൂക്ക് ഹൈവേ വഴി കഴിഞ്ഞ മാസം ഒദ്യോഗിക കമ്പനിയുടെ വാഹനത്തിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ആളെയും അധികൃതർ പിടികൂടിയിരുന്നു. വ്യാപകമായി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്ന പ്രവണത തടയാൻ യാമ്പു പ്രവിശ്യയിൽ പ്രത്യേക ആൻറി നാർക്കോട്ടിക് വിഭാഗത്തിെൻറ പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.