റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ പോയവർക്ക് പുതിയ വിസയിൽ തിരിച്ചെത്താൻ പുതിയ നിബന്ധന. വിസ സ റ്റാമ്പിങ്ങിന് ഫൈനൽ എക്സിറ്റിെൻറ രേഖ ഹാജരാക്കണം. മുംബൈയിലെ സൗദി കോൺസുലേറ്റിേൻറതാണ് ഉത്തരവ്. ഇൗ മാസ ം ഏഴ് മുതൽ പുതിയ നിബന്ധന നടപ്പാക്കി ഇന്ത്യയിലെ മുഴുവൻ റിക്രൂട്ടിങ് ഏജൻസികൾക്കും കോൺസുലേറ്റ് ചൊവ്വാഴ്ച സർക്കുലർ അയച്ചു. സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ പോയി മടങ്ങുന്നവർക്കാണ് ഇത് ബാധകം. വിസ സ്റ്റാമ്പിങ് നടപടികൾക്കായി പാസ്പോർട്ട് നൽകുേമ്പാൾ ഒപ്പം പഴയ ഫൈനൽ എക്സിറ്റ് രേഖയും ഹാജരാക്കണം. സൗദി പാസ്പോർട്ട് (ജവാസാത്ത്) വിഭാഗത്തിൽ നിന്ന് ലഭിച്ച രേഖയോ മുഖീം സിസ്റ്റത്തിൽ നിന്നുള്ള ഫൈനൽ എക്സിറ്റ് പേപറോ ആണ് സമർപ്പിക്കേണ്ടത്. ഇൗ സർക്കുലറോടെ ഇതിന് മുമ്പ് ഇക്കാര്യത്തിലുണ്ടായ മറ്റെല്ലാ സർക്കുലറുകളും റദ്ദായെന്നും പുതിയ നിബന്ധന കർശനമായി നടപ്പാക്കുകയാണെന്നും കോൺസുലേറ്റ് അധികൃതർ ഏജൻസികളെ ഒാർമപ്പെടുത്തുന്നു.
റീഎൻട്രിയിൽ പോയി മടങ്ങാത്തതും ഹുറൂബ്, മത്ലൂബ് നിയമപ്രശ്നങ്ങളുള്ളതുമായ ആളുകൾക്ക് പുതിയ വിസയുടെ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞ ആഗസ്റ്റ് ഒന്ന് മുതൽ പുതിയ നിയമം നടപ്പായിരുന്നു. റീഎൻട്രി വിസയിൽ പോയി മടങ്ങാത്തവർക്ക് 36 മാസം കഴിഞ്ഞും ഹുറൂബ് (ഒളിച്ചോടിയെന്ന് സ്പോൺസർ നൽകുന്ന പരാതി) പ്രശ്നം മൂലം തർഹീൽ (സൗദി നാടുകടത്തൽ കേന്ദ്രം) വഴി തിരച്ചെത്തുന്നവർക്ക് അഞ്ചുവർഷവും കഴിഞ്ഞ് മാത്രമേ സൗദിയിലേക്ക് പുതിയ വിസയിൽ മടങ്ങാൻ കഴിയൂ. സൗദിയിൽ വെച്ചുണ്ടാകുന്ന പൊലീസ് കേസും മറ്റും മൂലമുള്ള നിയമകുരുക്കായ ‘മത്ലൂബ്’ ഇൗ ഗണത്തിൽ പെട്ടവർക്ക് കേസ് തന്നെ തീർന്നാലേ മടങ്ങാനാവൂ. അതേസമയം പുതിയ നിബന്ധന എക്സിറ്റിൽ പോയ മുഴുവനാളുകളെയും ബാധിക്കുന്നതാണ്. എക്സിറ്റിൽ പോകുന്നവരെല്ലാം ഫൈനൽ എക്സിറ്റ് രേഖ സമ്പാദിക്കാനും കൈയ്യിൽ സൂക്ഷിക്കാനും മറക്കരുത്. സൗദിയിൽ ഇനിയുമൊരു ഉൗഴം ആഗ്രഹിക്കുന്നവരെല്ലാം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.