ഇതിഹാസ ഭൂമികയുടെ താഴ് വര

പ്രവാചക നഗരിയായ മദീനയിൽ നിന്ന് 148 കിലോമീറ്റർ അകലെ മലകളാൽ ചുറ്റപ്പെട്ട ബദ്ർ പ്രദേശം ഇന്നും പുണ്യയാത്രികരുടെ ഇ ഷ്​ട സ​േങ്കതമാണ്​. ഇസ്‌ലാമി​​​​​​െൻറയും അതിനെ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തി​​​​​​െൻറയും രാഷ്​ട്രത്തി​​​​ ​​െൻറയും നിലനിൽപ്പ് ഉറപ്പുവരുത്തിയ സമരമായിരുന്നു ബദ്ർ. 1438 വർഷം മുമ്പ് നടന്ന സംഭവത്തി​​​​​​െൻറ ചരിത്ര ശേഷിപ്പ ുകൾ കാണാൻ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സൗദിയിലെ സന്ദർശകർ അവധി ദിനങ്ങളിലും മറ്റും ബദ്ർ ക ാണാൻ എത്തുന്നു. ബദ്ർ ശുഹദാക്കളുടെ ഖബറിടങ്ങളുടെ ചാരത്ത് ചെല്ലാൻ കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ അനുവാദം നൽകിയിരുന്നു. വിദേശികളായ തീർഥാടകരുടെ അമിത ആവേശവും പുത്തൻ ആചാരവും നിമിത്തം ഇപ്പോൾ ചുറ്റുമതിലിനടുത്ത്​ നിന്ന് മാത്രമേ ബദ്‌ർ രക്ത സാക്ഷികളുടെ ഖബറിടങ്ങൾ കാണാൻ സാധിക്കൂ.

തീർഥാടകർക്ക് സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള ആളുകൾ ബദ്ർ പ്രദേശം കാണാൻ എത്തുന്നുണ്ട്. ബദ്ർ ബിൻ യഖ്‌ലദ് ബ്നു നദ്ർ എന്നയാൾ ബദ്ർ സംഭവത്തിന് മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്നതിനാൽ അദ്ദേഹത്തി​​​​​​െൻറ പേരിലേക്ക് ചേർത്താണ് ഈ പേര് ലഭിച്ചതെന്ന് അറബി ചരിത്ര ഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നു. മുഹമ്മദ് നബിയുടെ ചരിത്രത്തിന് മുമ്പ് തന്നെ പ്രദേശം പ്രശസ്തമായിരുന്നു. അക്കാലത്ത് അറബികളുടെ പ്രധാന ചന്തകളിലൊന്ന് കൂടിയായിരുന്നു ബദ്ർ. ജല സാന്നിധ്യം കൊണ്ടും പേരുകേട്ടിടമായിരുന്നു ഇത്. മക്കയിൽ നിന്ന് ശാമിലേക്ക് പോയിരുന്ന കച്ചവട സംഘങ്ങളുടെ വഴിയിലെ ഇടത്താവളവും ചെങ്കടലിലെ പഴയ തുറമുഖ നഗരിയായ യാമ്പുവിലേക്കുള്ള വഴിയും കൂടിയായിരുന്നു ബദ്ർ. വിശുദ്ധ ഖുർആനിൽ പേരെടുത്ത് പരാമർശിച്ച പ്രദേശം കൂടിയാണ്​ എന്ന പ്രത്യേകതയും ബദ്റിനുണ്ട്‌. റോഡിന്​ ഇരുവശവും നിരന്നു നിൽക്കുന്ന ബദ്ർ മലകൾ സന്ദർശകരെ ആകർഷിക്കുന്നു.

ഇരുഭാഗത്തും പല ആകൃതിയിലുള്ള മണൽ കൂനകളും ദൂരെയായി ചുറ്റും പരന്നു കിടക്കുന്ന മലനിരകളും കാണാൻ ചൂടി​​​​​​െൻറ കാഠിന്യം കുറഞ്ഞ കാലാവസ്ഥയിൽ സന്ദർശകർ കൂടുതൽ എത്തുന്നു. ഉയർന്ന് നിൽക്കുന്ന മലനിരകൾ ഭൂപ്രകൃതിയുടെ വന്യത കൊണ്ടും കാഴ്‌ചകളുടെ വശ്യത കൊണ്ടും ആകർഷകമാണ്‌. ബദ്ർ രണാങ്കണം കാണാനെത്തുന്നവർക്ക്‌ പ്രദേശത്ത് തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന മണൽ കുന്നുകൾ കൗതുകം പകരുന്നു. ഇസ്‍ലാമിക ചരിത്ര സ്മരണകളും പ്രവാചക​​​​​​െൻറ പാദസ്പർശവുമേറ്റ ചരിത്രഭൂമിയും ദർശിക്കാൻ കഴിയുമ്പോൾ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ചരിത്ര മുഹൂർത്തങ്ങളിലേക്കായിരിക്കും സഞ്ചാരികളുടെ മനസ്സ് കൊണ്ടെത്തിക്കുക. ഈ ഇതിഹാസ ഭൂമിയുടെ പരിസ്ഥിതി പ്രാധാന്യം തിരിച്ചറിഞ്ഞ പലരും ഇവിടെ സന്ദർശിക്കുക പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. അറബ് നാട്ടി​​​​​​െൻറ വശ്യപ്രകൃതിക്ക്‌ നിറക്കൂട്ടായി ചാരുത തുടിക്കുന്ന ബദ്ർ പട്ടണത്തോടടുത്ത മലനിരകൾ കാണാനും അതിലൂടെ ഒന്ന് കയറിയിറങ്ങാനും സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഇവിടെയെത്തുന്നു.

ഇസ്‌ലാമിക ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന പ്രദേശമാണ് ബദ്ർ. മുഹമ്മദ് നബി മക്കയിൽ പതിമൂന്ന് വർഷം ഇസ്‌ലാമിക പ്രബോധനം നടത്തി. മക്കയിലെ അന്നത്തെ ഗോത്രത്തലവൻമാർക്ക് ഇത് തീരെ ഇഷ്​ടമായില്ല. അതുകൊണ്ടുതന്നെ പ്രവാചകനെയും അനുയായികളെയും ഇക്കൂട്ടർ കഠിനമായി മർദിച്ചു. സാധ്യമാകുന്നതിലപ്പുറം സഹിച്ചും ക്ഷമിച്ചും വിശ്വാസികൾ കഴിഞ്ഞു. ഒടുവിൽ ദൈവ കൽപന പ്രകാരം മുഹമ്മദ്നബിയും അനുചരന്മാരും യസ്‌രിബിലേക്ക് പലായനം ചെയ്തു. അവിടെ ഇസ്‌ലാമിക രാഷ്​ട്രം സ്ഥാപിതമായി. മുഹമ്മദ് നബി അവിടെ എത്തിയപ്പോഴാണ് ‘യസ്‌രിബ്’ എന്ന പ്രദേശം പ്രവാചക നഗരം എന്ന അർ ഥത്തിലുള്ള ‘മദീനത്തുന്നബവി’ ആയി മദീന മാറിയത്. മദീനയിൽ മുഹമ്മദ് നബിക്ക് ലഭിച്ച അംഗീകാരവും വിശ്വാസി സമൂഹത്തി​​​​​​െൻറ വളർച്ചയിലും അരിശം പൂണ്ട മക്കയിലെ ഖുറൈശി കൂട്ടം മദീനയെ തകർക്കാൻ ഗൂഢ തന്ത്രങ്ങൾ ആവിഷ്‌കരിച്ചു. ഈ വിവരം അറിഞ്ഞ പ്രവാചകൻ അവരെ നേരിടാനൊരുങ്ങി. അതാണ് ബദ്ർ യുദ്ധത്തിന് ഹേതുവായി മാറിയത്. ഇസ്‌ലാമിക ചേരിയിലെ മൂന്നിരട്ടിയിലേറെ വരുന്ന സംഘവുമായാണ് മക്കയിലെ ശത്രുക്കൾ പോരാടാൻ വന്നത്. ആയുധ ബലവും കൂടുതൽ ഖുറൈശിക്കൂട്ടത്തിനായിരുന്നു. എന്നിട്ടും നിഷ്പ്രയാസം പ്രവാചകനും സഖാക്കളും വിജയം വരിക്കുകയാണുണ്ടായത്. ബദ്ർ പ്രദേശം സന്ദർശിക്കുന്നവർക്ക് ചരിത്രത്തിൽ തുല്യതയില്ലാത്ത ഈ പോരാട്ടചരിതം മനസ്സിലേക്ക് ഓടിയെത്തും.

ഇസ്‌ലാമി​​​​​​െൻറ പ്രഥമ ധർമസമരത്തിൽ പങ്കെടുത്ത ദുർബലരായ മുസ്‌ലിം സംഘത്തി​​​​​​െൻറ മൂന്നിരട്ടി വരുന്ന ശക്തരായ പടയാളികളെ നേരിട്ട ഈ സന്നദ്ധ സംഘം വിജയത്തി​​​​​​െൻറ വെന്നിക്കൊടി പാറിച്ച ചരിത്ര വിജയത്തിന് സാക്ഷ്യം വഹിച്ച രണാങ്കണത്തി​​​​​​െൻറ നാമമാണ് ബദ്ർ. നിത്യവിസ്‌മയവും ചരിത്ര നിയോഗവുമായി ബദ്ർ സ്മൃതികൾ അയവിറക്കാനാണ് പലപ്പോഴും സഞ്ചാരികൾ ഇവിടെയെത്തുന്നത്. ബദ്റിലെ വിജയം ഇസ്‌ലാമിക ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. ഹിജ്‌റ രണ്ടാം വർഷം റമദാൻ പതിനേഴിനായിരുന്നു ബദ്ർ പോരാട്ടം നടന്നത്. എ. ഡി 624 ജനുവരി മാസത്തിൽ. ബദ്റി​​​​​​െൻറ ചരിത്രം ഒരു സമുദായത്തി​​​​​​െൻറ ചരിത്രത്തിലുടനീളം ഉത്തേജകമായി വർത്തിക്കുന്നുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഖബറുകൾ ഇവിടെ ഉണ്ട്. ബദ്‌റിൽ രക്തസാക്ഷികളായ പതിനാല് വീര സേനാനികളുടെ പേരുവിവരങ്ങൾ പ്രത്യേക ഫലകത്തിൽ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. അസത്യത്തിന് മേൽ നേടിയ വലിയ വിജയത്തി​​​​​​െൻറ മധുരതരമായ ഓർമകൾ അയവിറക്കാനാണ് വിശ്വാസികൾ ചരിത്രത്തിൽ ഇടം പിടിച്ച ഈ മേഖല കാണാനെത്തുന്നത്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.