ആരോഗ്യബോധവത്കരണ പരിപാടി

ജിദ്ദ: സമീകൃത ആഹാരങ്ങളിലേക്ക് മടങ്ങുകയും അത് ശീലമാക്കുകയും ചെയ്യലാണ് മനുഷ്യ​​​െൻറ ആരോഗ്യത്തിന് ഏറ്റവും ഗുണകരമെന്ന്​ ഡോ. മുഹമ്മദ് ഹാരിസ് പറഞ്ഞു. ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ ‘പ്രവാസികളും ആരോഗ്യ പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ നടത്തിയ ആരോഗ്യ ബോധവത്​കരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉറക്കവും ഭക്ഷണവും ചിട്ടപ്പെടുത്തി മാനസിക ആരോഗ്യം ശക്തിപ്പെടുത്തുന്നതോടെ ശാരീരിക ആരോഗ്യം നിലനിർത്താൻ സാധിക്കുമെന്നും ജീവിത ശൈലി രോഗങ്ങൾക്ക് എൽ.സി.എച്ച്.എഫ് തുടക്കത്തിൽ വലിയ ആശ്വാസം നൽകുമെങ്കിലും ഭാവിയിൽ വലിയ തോതിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയേക്കാമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചനകൾ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇസ്​ലാഹി സ​​െൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുബാറക് അരീക്കാട് നിയന്ത്രിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.