ഇന്ത്യൻ കോസ്​റ്റ്​ ഗാർഡ്​ കപ്പൽ ‘വിക്രം’ ദമ്മാം തീരത്ത്​

ദമ്മാം: ഇന്ത്യൻ നാവിക സേനയുടെ തീരദേശ സംരക്ഷണ കപ്പലായ ’വിക്രം’ സൗദി ദമ്മാമിൽ എത്തി. ഇരു രാജ്യങ്ങൾക്കിടയിലെ സൗ ഹൃദ സന്ദർശനത്തി​​​െൻറ ഭാഗമായാണ്​ കപ്പലെത്തിയത്​. ഡിസംബർ ആറിന്​​ മാംഗളുരു തീരത്ത്​ നിന്ന്​ യാത്ര ആരംഭിച്ച കപ ്പൽ 1800 നോട്ടിക്കൽ മൈൽ സഞ്ചരിച്ച്​ ഞായറാഴ്​ച വൈകുന്നേരത്തോടെയാണ്​ ദമ്മാം തീരത്ത്​ എത്തിയത്​. മൂന്നു ദിവസത്തെ സന്ദർശനത്തിന്​ ശേഷം ചൊവ്വാഴ്​ച്ച മടങ്ങുന്ന കപ്പൽ അബൂദബി, മസ്​ക്കത്ത് എന്നീ തീരങ്ങളിൽ എത്തും. 98 സീരിസിൽ പെട്ട തീര സംരക്ഷണ കപ്പൽ വിഭാഗത്തിൽ പെട്ടതാണ്​ വിക്രം. കടലിലെ ഏത്​ അടിയന്തര സാഹചര്യങ്ങളേയും നേരിടാൻ ഉതകുന്ന തരത്തിലുള്ള അത്യാധുനിക ഉപകരണങ്ങളും, ആയുധങ്ങളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്​. ആധുനിക നാവിഗേഷൻ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ, സെൻസർ ടെക്​നോളജി എന്നിവ ഇതി​​​െൻറ പ്രത്യേകതകളാണ്​. ഹെലി കോപ്​ടറിനേയും, ​ൈഹ സ്​പീഡ്​ ബോട്ടുകളേയും വഹിക്കാൻ പാകത്തിലാണ്​ ഇത്​ രൂപപ്പെടുത്തിയിട്ടുള്ളത്​.

തീരദേശ പട്രോളിംഗ്​, രക്ഷാപ്രവർത്തനങ്ങൾ, കടലിൽ അപകടങ്ങളിൽ പെടുന്നവർക്ക്​ സഹായങ്ങൾ എത്തിക്കൽ എന്നിവയാണ്​ ഇതി​​​െൻറ ദൗത്യം. ജിദ്ദയിലും സന്ദർശനം നടത്തിയ കപ്പൽ സൗദി നാവിക, കോസ്​റ്റ്​ ഗാർഡ് ഉദ്യോഗസ്​ഥരുമായി കൂടിക്കാഴ്​ചയും സംയുക്​ത പരിശീലനവും നടത്തി. കഴിഞ്ഞ ദിവസം ഇന്ത്യൻ സാമൂഹ്യ പ്രതിനിധികളേയും കുട്ടികളേയും ഡിഫൻസ്​ അറ്റാഷെ, മനീഷ്​ നാഗ്​പാൽ കമാൻറിംഗ്​ ഒാഫീസർ രാജ്​ കമാൽ സിൻഹയുടേയും നേതൃത്വത്തിൽ സ്വീകരിച്ചു. 110 ജീവനക്കാരണ്​ കപ്പലിലുള്ളത്​. അടുത്തു തന്നെ സൗദി നാവിക സേന കപ്പൽ ഇന്ത്യൻ തീരവും സന്ദർശിക്കുമെന്ന്​ അംബാസഡർ അഹമ്മദ്​ ജാവേദ്​ പറഞ്ഞു. ഇന്ത്യൻ സാമൂഹ്യ പ്രതിനിധികൾക്കൊപ്പം സൗദി നാവിക സേനയുടെയും മറ്റ്​ വിഭാഗങ്ങളിലേയും ഉന്നത ഉദ്യോഗസ്​ഥരും കപ്പലിൽ ഒരുക്കിയ വിരുന്നിൽ പ​െങ്കടുത്തു. വീഡിയോ പ്രദർശനവും കപ്പൽ ജീവനക്കാർ അവതരിപ്പിച്ച പഞ്ചാബി നൃത്തവും അരങ്ങേറി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.