ജിദ്ദ: മൂല്യബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ മത ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന ്നും അത് കാലഘട്ടത്തിെൻറ അനിവാര്യതയാണെന്നും പ്രമുഖ പണ്ഡിതനും കോ^ഒാർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജ് മുഖ്യ സാരഥിയുമായ പ്രഫ. അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി. മുസ്ലിം വേൾഡ് ലീഗിെൻറ ആഭിമുഖ്യത്തിൽ മക്കയിൽ നടന്ന അന്താരാഷ ്്ട്ര ഇസ്ലാമിക സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ ത്തോട് സംസാരിക്കുകയായിരുന്നു. വംശീയവും വിഭാഗീയവുമായ ചിന്തകൾക്കും സംഘർഷങ്ങൾക്കും അറുതിവരുത്തി മുസ്ലിംകൾക്കും ഇസ്ലാമിക ചിന്താധാരകൾക്കുമിടയിൽ ഐക്യം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു റാബിത്വ സമ്മേളന പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിെൻറ ഭാഗമായി ആഗോള പ്രശ്നങ്ങളിൽ ഇസ്ലാമിക കാഴ്ചപ്പാട് അവതരിപ്പിക്കാൻ ഒരു സമിതി ഉണ്ടാക്കേണ്ടതിെൻറ ആവശ്യകത സമ്മേളനത്തിൽ ഉയർന്നു വന്നു. വരണ്ട തർക്ക വിതർക്കങ്ങളിൽ നിന്നും വിട്ടുനിൽക്കാനും വ്യത്യസ്ത മദ്ഹബുകളെ പഴിചാരാതിരിക്കാനും ശ്രദ്ധിക്കണമെന്നും സമ്മേളനം മുസ്ലിംകളെ ഉണർത്തി. അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണ്. പക്ഷെ അതിെൻറ പേരിൽ വൈരവും പാർശ്വവൽകരണവും പാടില്ല. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ 1985^ൽ 32 ഏക്കർ സ്ഥലത്ത് തുടക്കം കുറിച്ച മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ടുള്ള വാഫി പാഠ്യപദ്ധതിക്ക് സമൂഹത്തിൽ നല്ല സ്വീകാര്യതയാണ് ലഭിച്ച്കൊണ്ടിരിക്കുന്നത്. കേരളത്തിലുടനീളം 81 സ്ഥാപനങ്ങളിലായി 6000 ത്തിൽ പരം വിദ്യാർഥി വിദ്യാർഥിനികൾ ഈ കോഴ്സ് പഠിക്കുന്നുണ്ടെന്നത് പ്രതീക്ഷക്ക് വക നൽകുന്നു. സമാന പാഠ്യപദ്ധതിയിൽ പെൺകുട്ടികൾക്കും പ്രത്യേകം വിദ്യാഭ്യാസം നൽകി വരുന്നുണ്ട്. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിെൻറ വളർച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും വാഫി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ നിർബന്ധ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും വിദ്യാർഥികൾ പങ്കാളികളാവേണ്ടതുണ്ട്. പത്താം ക്ലാസ് പാസായ വിദ്യാർഥികളെ പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ നൽകുന്നത്. എട്ട് വർഷത്തെ ബിരുദ ബിരുദാനന്തര കോഴ്സാണ് നൽകുന്നത്. അലിഗഢ്, ജാമിഅഃ മില്ലിയ സർവ കലാശാലകൾ സ്ഥാപനത്തെ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിനനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനെ കുറിച്ച ചർച്ചകൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിെൻറ ഭാഗമായി എല്ലാ വർഷവും വാഫി ഫെസ്റ്റും സംഘടിപ്പിച്ച് വരാറുണ്ട്. മുസ്ലിം കമ്മ്യൂണിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിലും കയ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്സിറ്റിസിെൻറ ഉന്നതാധികാര സമിതിയിലും പ്രഫ.അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.