ജിദ്ദ: നവോത്ഥാനത്തിെൻറ പേരിൽ സ്ത്രീകളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് വനിത മതിലിലൂടെ സർക്കാർ നടത ്തുന്നതെന്ന് ജിദ്ദ ഒ.ഐ.സി.സി മഹിളാവേദി കൺവെൻഷൻ അഭിപ്രായപ്പെട്ടു. മതിലിെൻറ ആലോചന യോഗത്തിൽ പോലും ഒരു സ്ത്രീ പ്രതിനിധിയെ പോലും ക്ഷണിക്കാതിരുന്നത് സി.പി.എമ്മിെൻറ കാപട്യത്തിനുദാഹരണമാണ്.
കോൺഗ്രസ് വിജയാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച കൺവെൻഷനിൽ പ്രസിഡൻറ് ലൈല സാകിർ അധ്യക്ഷത വഹിച്ചു. കേക്ക് മുറിച്ച് ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. ഷിബില ബഷീർ, മൗഷ്മി ശരീഫ്, ശബാന നൗഷാദ്, റസീന സാകിർ, റജില സഹീർ, സുനിത നാസിമുദ്ദീൻ, കെ.ടി.എ മുനീർ, റഷീദ് കൊളത്തറ, മുജീബ് മുത്തേടത്ത്, ബഷീർ അലി പരുത്തികുന്നൻ, നശിമുദ്ദീൻ മണനാക്, സാകിർ ഹുസൈൻ എടവണ്ണ, സിദ്ദിഖ് ചോക്കാട്, ഷിനോയ് കടലുണ്ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.