സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: സൗദി അറേബ്യയുടെ 2019 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവി​ ​​െൻറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് 975 ശതകോടി റിയാല്‍ വരവും 1,106 ശതകോടി റിയാല്‍ ചെലവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റിന് അംഗീകാരം നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയുടെയും എണ്ണ വിലയിടിവി​​​െൻറയും സാഹചര്യത്തിലും സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് രാജാവ് അംഗീകരിച്ചത്. ചരിത്രത്തിലാദ്യമായാണ് സൗദിയുടെ ബജറ്റ് ചെലവ് ട്രില്യന്‍ റിയാലിന് മുകളില്‍ കടക്കുന്നത്. നടപ്പുവര്‍ഷത്തെ ബജറ്റി​​​െൻറ ഒമ്പത് ശതമാനം കൂടുതലാണ് അടുത്ത വര്‍ഷ ബജറ്റ്.

പൗരന്മാരുടെ പുരോഗതിയും സംതൃപ്തിയും തൊഴിലവസരവും മുന്നില്‍കണ്ടുള്ള ബജറ്റിനാണ് മന്ത്രിസഭ അംഗീകാരം നല്‍കുന്നതെന്ന് സല്‍മാന്‍ രാജാവ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. കിരീടാവകാശി പ്രഖ്യാപിച്ച വിഷന്‍ 2030​​​െൻറ അടിസ്​ഥാനത്തിൽ തയാറാക്കിയ ബജറ്റ് സ്വദേശികളുടെ സാമ്പത്തിക ഭാരം കുറക്കുമെന്നും രാജാവ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍, നിര്‍മാണ മേഖല, ഹൗസിങ് പദ്ധതികള്‍, ടൂറിസം, സാംസ്കാരിക വിനോദം എന്നിവക്ക് ബജറ്റില്‍ പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട്.

സ്വകാര്യവത്കരണം, സര്‍ക്കാര്‍ ചെലവ് നിയന്ത്രിക്കല്‍, വിദേശ നിക്ഷേപം ആകര്‍ഷിക്കല്‍, സര്‍ക്കാർ ‍-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കല്‍ എന്നിവയാണ് കമ്മി നികത്താനുള്ള മുഖ്യമാര്‍ഗങ്ങള്‍. തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനുള്ള പരിപാടികള്‍ ബജറ്റ് തയാറാക്കുന്നതില്‍ പരിഗണിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്​ധര്‍ അഭിപ്രായപ്പെട്ടു. നടപ്പുവര്‍ഷമായ 2018 അവസാനിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച 783 ശതകോടി റിയാലിന് പകരം 895 ശതകോടി വരവുണ്ടായതായി രാജാവ് സൂചിപ്പിച്ചു. ചെലവ് പ്രതീക്ഷിച്ച 978 ശതകോടി 1,030 ശതകോടി റിയാലായി വര്‍ധിച്ചതായും കണക്കുകള്‍ കാണിക്കുന്നു. കമ്മി പ്രതീക്ഷിച്ച 195 ശതകോടിക്ക്​ പകരം 136 ബില്യനാക്കി കുറക്കാന്‍ ചെലവ് നിയന്ത്രണത്തിലൂടെ രാഷ്​ട്രത്തിന് സാധിച്ചിട്ടുണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.