ഫോര്‍മുല- ഇ കാറോട്ട മത്സരം: പോർച്ചുഗലിന്​ കിരീടം

റിയാദ്​: ഫോര്‍മുല- ഇ കാറോട്ട മത്സരത്തില്‍ പോര്‍ച്ചുഗലിന് കിരീടം. പോര്‍ച്ചുഗല്‍ താരം അ​േൻറാണിയോ ഫെലിക്സാണ് മ ത്സരത്തില്‍ ഒന്നാമതെത്തിയത്. റിയാദില്‍ നടന്ന മത്സരത്തില്‍ ലോകോത്തര താരങ്ങൾ അണി നിരന്നു. പൗരാണിക നഗരമായ ദറഇയ് യയില്‍ നടന്ന മത്സരത്തില്‍ ആദ്യം പിന്നിലായിരുന്നു പോര്‍ച്ചുഗീസ് താരം. മഴ മാറി നിന്നതോടെ മികച്ച കാലാവസ്ഥയിലായിരുന്നു മത്സരം. വെര്‍ണെ രണ്ടാമതും ജെറോ ഡി അംബോര്‍സിയോ മൂന്നാമതുമെത്തി. ലോക താരം ഫെലിപ്പെ മെസ്സെ പതിനാലാമനായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ദറഇയ്യയില്‍ സജ്ജമാക്കിയ പ്രത്യേക വേദിയില്‍ ഫെലിക്സ് ഡാ കോസ്​റ്റ കിരീടം ഏറ്റു വാങ്ങി.സൗദിയിൽ ആദ്യമായാണ്ഫോര്‍മുല- ഇ കാറോട്ട മത്സരം സംഘടിപ്പിച്ചത്​.

മൂന്ന്​ ദിവസം നീണ്ട മേളയിൽ ആയിരക്കണക്കിന് വിദേശികളാണ് ഒഴുകിയെത്തിയത്. രാജ്യത്തി​​​െൻറ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം സൃഷ്​ടിക്കുന്നതായിരുന്നു മത്സരം. അനുബന്ധ മത്സരങ്ങളിലും ആയിരങ്ങള്‍ പങ്കാളികളായി. പുതിയ ടൂറിസ്​റ്റ്​ വിസകള്‍ നല്‍കിയാണ് സൗദി വിദേശ ടൂറിസ്​റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിച്ചത്. ടിക്കറ്റെടുത്ത് പണമടച്ചാല്‍ വിസ ലഭിക്കുന്നതായിരുന്നു രീതി. അവസരം ഉപയോഗപ്പെടുത്തിയത് ഭൂരിഭാഗവും പാശ്ചാത്യരാജ്യങ്ങളാണ്​‍‌. സൗദിയിൽ വരണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും മനോഹരമാണ് ഈ നാടും സംസ്കാരവുമെന്ന് യു.എസിൽ നിന്നെത്തിയ വിനോദസഞ്ചാരി​ ജാസണ്‍ പറഞ്ഞു.​ മത്സരത്തി​​​െൻറ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. വിപണിയില്‍ മികച്ച നേട്ടവും ഇതുണ്ടാക്കിയതായാണ്​ വിലയിരുത്തൽ.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.