യമൻ: നാളെ മുതൽ വെടി നിർത്തൽ നിലവിൽ വരും

ജിദ്ദ: സമാധാന ചർച്ച ആദ്യഘട്ടം വിജയകരമായി പൂർത്തിയായതോടെ യമനിലെ വെടിനിര്‍ത്തല്‍ കരാര്‍ ചൊവ്വാഴ്ച പ്രാബല്യത ്തിലാകും. സ്വീഡൻ ചർച്ചക്ക്​ പിന്നാലെ യമനിലേക്ക് റെഡ് ക്രോസ് നേതൃത്വത്തില്‍ ആയിരങ്ങള്‍ക്ക്​ സഹായം വിതരണം ചെയ്തു തുടങ്ങിയതായാണ്​ റിപ്പോർട്ട്​. ഹുദൈദയില്‍ വെടിനിര്‍ത്തല്‍ ഈ മാസം 18 മുതല്‍ തുടങ്ങണമെന്നാണ് യു.എന്‍ അഭ്യര്‍ഥന. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതായി ഹൂതികള്‍ അറിയിച്ചു. സമാധാന ചര്‍ച്ചയുടെ ഒന്നാം ഘട്ടത്തിലെ തീരുമാനത്തി​​​െൻറ അടിസ്ഥാനത്തിലാണിത്. ഇതിനിടെ യമനില്‍ വീണ്ടും യു.എന്‍ സഹായം എത്തിത്തുടങ്ങി. റെഡ്ക്രോസ് നേതൃത്വത്തിലാണ് സഹായ വിതരണം. ആശുപത്രികളിലും സഹായമെത്തിക്കുന്നുണ്ട്. ജനുവരിയിലാണ് രാഷ്​ട്രീയ പരിഹാര ചര്‍ച്ചകള്‍ക്ക് തുടക്കം. ഇതിന് മുന്നോടിയായി വിവിധ രാജ്യങ്ങളുടെ സഹായം യമനിലെത്തും. യമൻ രാഷ്​ട്രീയ പരിഹാരചർച്ച വേഗത്തിലാക്കണമെന്ന്​ സൗദി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.