ഹറം കവാടം നവീകരിക്കുന്ന ജോലികൾ പുരോഗമിക്കുന്നു

ജിദ്ദ: മക്ക ഹറം വികസനത്തി​​​െൻറ ഭാഗമായി ഹറം കവാടം നവീകരിക്കുന്ന ജോലികൾ പുരോഗമിക്കുന്നു​. കിങ്​ അബ്​ദുൽ അസീസ്​, അൽഉംറ ​ഗേറ്റ്​, അൽഫത്​ഹ്​ ഗേറ്റ്​ എന്നിവയാണ്​ നിലവിലെ ഹറം വികസനത്തിന്​ അനുസൃതമായ രീതിയിൽ മാറ്റിപ്പണിയുന്നത്​. കവാടങ്ങളുടെ അവസാന ഘട്ട ജോലികളാണ്​ നടന്നുവരുന്നത്​. ഇതിനാവശ്യമായ യന്ത്ര സാമഗ്രികൾ സ്​ഥലത്ത്​ ഒരുക്കി. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്​ ജോലികൾ പുരോഗമിക്കുന്നതെന്ന് എൻജിനീയറിങ്​, ഒാപറേഷൻ കാര്യ ഒാഫീസ്​ അസിസ്​റ്റൻറ്​ മേധാവി എൻജിനീയർ മുഹമ്മദ്​ അൽസബാൻ പറഞ്ഞു. സമയബന്ധിതമായി ജോലികൾ നടന്നുവരുന്നുണ്ട്​. മാർബിൾ പതിക്കുന്നതി​​​െൻറ മുന്നോടിയായുള്ള പണികളും ഇലക്​ട്രോ, മെക്കാനിക്കൽ ജോലികളും നടപ്പിലാക്കി വരുന്നതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.