തഹ്​ലിയ, മദീന റോഡ്​ ജഗ്​ഷനിൽ അണ്ടർ പാസ്​വേ പ്രവ​ൃത്തി തുടങ്ങി

ജിദ്ദ: തഹ്​ലിയ, മദീന റോഡ്​ ജഗ്​ഷനിൽ അണ്ടർ പാസ്​വേ നിർമിക്കാനുള്ള ജോലികൾ മുനിസിപ്പാലിറ്റിക്ക്​ കീഴിൽ ആരംഭി ച്ചു. മേഖലയിലെ പ്രധാന ജംഗ്​ഷനുകളിലെ ഗതാഗതം എളുപ്പമാക്കുന്നതി​​​​െൻറ ഭാഗമായാണിത്​. പദ്ധതിക്ക്​ 240 ദശലക്ഷം റിയാൽ ചെലവ്​ വരുമെന്നാണ്​ ​പ്രതീക്ഷിക്കുന്നത്​. 30 മാസം കൊണ്ട്​ പണി പൂർത്തിയാക്കാനാണ്​ പദ്ധതി​. കിഴക്ക്​, പടിഞ്ഞാറ്​ ഭാഗത്തേക്ക്​ 650 മീറ്റർ നീളത്തിൽ ഒരോ ഭാഗത്തേക്കും രണ്ട്​ ട്രാക്കുകളോട്​ കൂടിയാണ്​ അണ്ടർ പാസ്​വേ നിർമിക്കുന്നത്​. ഇതോടെ കിഴക്ക്​ നിന്ന്​ പടിഞ്ഞാറ്​ ഭാഗത്തേക്കും തിരിച്ചുമുള്ള പോക്കുവരവുകൾ വളരെ എളുപ്പമാകും.
പരിസരത്തെ റോഡുകളിലെ തിരക്കും കുറക്കാനാകും. ജിദ്ദയിലെ തിരക്കേറിയ ജഗ്​ഷനുകളിലൊന്നാണ്​ മദീന റോഡ് തഹ്​ലിയ ജംഗ്​ഷൻ.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.