ജിദ്ദ: മുസ്ലിംകളുടെ ശാക്തീകരണത്തിന് മത - ഭൗതിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് വളാഞ്ചേരി മർകസ് വാഫി കോളജ് പ്രിൻസിപ്പലും സി.ഐ.സി കോ -ഓർഡിനേറ്ററുമായ അബ്്ദുൽ ഹക്കീം ഫൈസി ആദ്യശ്ശേരി പറഞ്ഞു. വളാഞ്ചേരി മർകസ് തർബിയ്യത്തിൽ ഇസ്ലാമിയ്യ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ വാഫി- വഫിയ്യ കോഴ്സുകൾ ഈ രംഗത്ത് വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം വേൾഡ് ലീഗിെൻറ ആഭിമുഖ്യത്തിൽ മക്കയിൽ നടന്ന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം വാഫി - വഫിയ്യ ജിദ്ദ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. ജിദ്ദ ഇസ്ലാമിക് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി ഊരകം, അലി മൗലവി നാട്ടുകൽ, അബ്ദുൽ ഹാഫിദ് വാഫി, എൻ.പി അബൂബക്കർ ഹാജി, സാലിം അമ്മിനിക്കാട് , ഇർഷാദ് വാഫി തുടങ്ങിയവർ സംസാരിച്ചു. നാസർ കാടാമ്പുഴ സ്വാഗതവും ഷഫീഖ് വാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.