തലശ്ശേരി^മാഹി വെൽഫയർ അസോസിയേഷൻ ടൂർണമെൻറ്​: റിയൽ മാഡ്രിഡ് ചാമ്പ്യന്മാൻ

ജിദ്ദ: തലശ്ശേരി മാഹി വെൽഫയർ അസോസിയേഷൻ അംഗങ്ങൾക്കായി യു.ടി എസ്. സി, ജെ. എസ്. സി എന്നിവരുടെ സംയുക്ത സഹകരണത്തോടെ നടത്തിയ ഈ വർഷത്തെ (2018) ഫുട്​ബാൾ ടൂർണമ​​െൻറിൽ സുബ്ഹാൻ നയിച്ച റിയൽ മാഡ്രിഡ് ചാമ്പ്യന്മാരായി.
ആവേശകരമായ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജാസിം നയിച്ച യുവൻറസിനെ തോൽപിച്ചു. പത്തു വയസ്സിനു താഴെയുള്ള കുരുന്നുകൾക്കായി പ്രദർശന മത്സരവും സംഘടിപ്പിച്ചു.

ടൂർണമ​​െൻറിലെ മികച്ച താരമായി റിയൽ മാഡ്രിഡി​​​െൻറ മെഹ്താബിനെ തെരഞ്ഞെടുത്തു. മികച്ച ഗോൾ കീപ്പറായി ബയേണി​​​െൻറ ഷംസീറിനെയും, മികച്ച ഡിഫെൻഡറായി യുവൻറസി​​​െൻറ ഷെബിനെയും തെരഞ്ഞെടുത്തു. മികച്ച ബഡിങ് സ്​റ്റാറിനുള്ള പുരസ്കാരം റിയൽ മാഡ്രിഡി​​​െൻറ ഇഹാബ് അൻവർ കരസ്ഥമാക്കി. സലിം പി.ആർ, അഷ്‌ഫാഖ്‌, ഹിശാം മാഹി, സഫീൽ ബക്കർ, സഹീർ, അനിൽ, ഷക്കീർ എന്നിവർ സമ്മാനദാനം നിർവഹിച്ചു. കോർഡിനേറ്റർ റിജാസ് വാഴപ്പോയിൽ നേതൃത്വം നൽകി. റിജാസ് നന്ദി പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.