റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന്​ 26 ഡ്രോണുകളും ആറ്​ ബാലിസ്​റ്റിക് മിസൈലുകളും; പ്രതിരോധിച്ച്​ സൗദി

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി വെള്ളിയാഴ്ച (ഇന്ന്) ഇതുവരെ 26 ഡ്രോണുകളും ആറ്​ ബാലിസ്​റ്റിക് മിസൈലുകളുമാണ്​ എത്തിയത്​. എല്ലാം സൗദി പ്രതിരോധ സേന വിജയകരമായി തടഞ്ഞു. പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദ് മേഖല ലക്ഷ്യമാക്കി വന്ന ആറ് ബാലിസ്​റ്റിക് മിസൈലുകളിൽ രണ്ടെണ്ണം ആകാശത്തുവെച്ച് തന്നെ തകർക്കാൻ പ്രതിരോധ സേനയ്ക്കായി. ബാക്കിയുള്ള നാല് മിസൈലുകൾ അറേബ്യൻ ഉൾക്കടലിലും ജനവാസമില്ലാത്ത പ്രദേശങ്ങളിലുമാണ് പതിച്ചത്.

റിയാദ് മേഖലയിൽ മാത്രം മൂന്ന് ഡ്രോണുകൾ വെടിവച്ചിട്ടു. തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്​ടങ്ങൾ ഒരു സൈനിക കേന്ദ്രത്തിന് സമീപം പതിച്ചുവെങ്കിലും ആർക്കും പരിക്കേൽക്കുകയോ നാശഷ്​ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

വ്യാഴാഴ്ച മാത്രം കിഴക്കൻ പ്രവിശ്യയിൽ 39 ഡ്രോണുകളാണ് പ്രതിരോധ സേന തകർത്തത്. പ്രതിരോധ മന്ത്രാലയത്തി​െൻറ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇതുവരെ 811 ഡ്രോണുകളും 51 ബാലിസ്​റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളും സൗദി വ്യോമസേനയും പ്രതിരോധ വിഭാഗവും ചേർന്ന് വിജയകരമായി തകർത്തിട്ടുണ്ട്. റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഈ ആക്രമണങ്ങളെല്ലാം ലക്ഷ്യമിട്ടിരുന്നത്.

Tags:    
News Summary - 26 drones and six ballistic missiles in Riyadh and Eastern Province today Saudi Arabia defends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.