ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ അ​ൽ ജൗ​ഫി​ൽ വെ​ള്ളി​പ്പ​ട്ടു​ടു​ത്ത മ​ണ​ൽ​ക്കു​ന്നു​ക​ൾ

അ​ൽ ജൗ​ഫി​ൽ വെ​ള്ളി​പ്പ​ട്ടു​ടു​ത്ത മ​ണ​ൽ​ക്കു​ന്നു​ക​ൾ: അ​പൂ​ർ​വ ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി ശൈ​ത്യ​കാ​ല മ​ഴ

സ​കാ​ക്ക: പ്ര​കൃ​തി​യു​ടെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച് സൗ​ദി വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ അ​ൽ ജൗ​ഫ് പ്ര​വി​ശ്യ. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യ്ക്കും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും പി​ന്നാ​ലെ, സ്വ​ർ​ണ​വ​ർ​ണ​ത്തി​ലു​ള്ള മ​ണ​ൽ​ക്കു​ന്നു​ക​ൾ വെ​ളു​ത്ത പു​ത​പ്പ​ണി​ഞ്ഞ നി​ല​യി​ലാ​യി. മ​നോ​ഹ​ര​മാ​യ ഒ​രു ശൈ​ത്യ​കാ​ല പെ​യി​ൻ​റി​ങ്​ പോ​ലെ​യാ​ണ് നി​ല​വി​ൽ ഈ ​പ്ര​ദേ​ശം കാ​ണ​പ്പെ​ടു​ന്ന​ത്.

കി​ഴ​ക്ക​ൻ സ​കാ​ക്ക​യി​ലെ ഖൗ​വ സെൻറ​റി​ലാ​ണ് പ്ര​കൃ​തി​യു​ടെ ഈ ​അ​പൂ​ർ​വ പ്ര​തി​ഭാ​സം പ്ര​ക​ട​മാ​യ​ത്. മ​ണ​ൽ​ക്കു​ന്നു​ക​ൾ​ക്ക് മു​ക​ളി​ൽ ക​ന​ത്ത ആ​ലി​പ്പ​ഴം വീ​ണ​തോ​ടെ ‘ന​ഫൂ​ദ്’ മ​രു​ഭൂ​മി പൂ​ർ​ണ​മാ​യും വെ​ളു​ത്ത നി​റ​ത്തി​ലേ​ക്ക് മാ​റി. ആ​കാ​ശ​ത്ത് തെ​ളി​ഞ്ഞ മ​ഴ​വി​ല്ലും മ​രു​ഭൂ​മി​യി​ലെ വെ​ളു​ത്ത പ​ര​പ്പും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ മ​നം​മ​യ​ക്കു​ന്ന ഒ​രു ദൃ​ശ്യ​മാ​ണ് അ​വി​ടെ ഒ​രു​ങ്ങി​യ​ത്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ഴ്വ​ര​ക​ളി​ലും തോ​ടു​ക​ളി​ലും വെ​ള്ളം കു​തി​ച്ചൊ​ഴു​കി സ്വാ​ഭാ​വി​ക വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ രൂ​പ​പ്പെ​ട്ടു.

ഈ ​ദൃ​ശ്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നാ​യി നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും പ്ര​കൃ​തി സ്നേ​ഹി​ക​ളും പ്ര​ദേ​ശ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. കാ​ർ​മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ വെ​ളു​ത്ത ഭൂ​മി​യും ആ​കാ​ശ​വും ചേ​രു​ന്ന അ​ത്യ​പൂ​ർ​വ്വ നി​മി​ഷ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ വ​ലി​യ നി​ര ത​ന്നെ ഇ​വി​ടെ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. സ​കാ​ക്ക ന​ഗ​ര​ത്തി​ന് പു​റ​മെ ദൗ​മ​ത്ത് അ​ൽ ജ​ൻ​ഡ​ൽ, സു​വൈ​ർ തു​ട​ങ്ങി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​യും ആ​ലി​പ്പ​ഴ വ​ർ​ഷ​വും ശ​ക്ത​മാ​ണ്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് വ​സ​ന്ത​കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഈ ​മ​ഴ തു​ട​രു​ന്ന​ത്. മ​ണ​ൽ​ക്കു​ന്നു​ക​ൾ​ക്ക് മു​ക​ളി​ൽ വി​രി​ഞ്ഞ ഈ ​വെ​ളു​ത്ത പു​ത​പ്പ് പ്ര​വി​ശ്യ​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Sand dunes in Al Jawf: Rare Winter rains obscure the view

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.