മക്കയിൽ ഹുക്ക വലികേന്ദ്രങ്ങൾ അടച്ചുപൂട്ടി

മക്ക: മക്കയുടെ തെക്ക്​ ഭാഗത്ത്​ നിരവധി ഹുക്ക വലികേന്ദ്രങ്ങൾ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം പൊലീസുമായി ചേർന്ന്​ നടത്തിയ പരിശോധനയിലാണ്​ നിയമം ലംഘിച്ച്​ ഹസീനിയ പ്രദേശത്ത്​ പ്രവർത്തിച്ച കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത്​. പുകയില, കരി, ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്​. പഴഞ്ചൻ രീതിയിൽ പ്രവർത്തിക്കുന്ന നിരവധി ഹുക്കവലി കേന്ദ്രങ്ങൾ സ്​ഥലത്തുണ്ട്​. പരിസ്​ഥിതിക്കും, ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണി സൃഷ്​ടിക്കുന്നതിനെ തുടർന്നാണ്​ നടപടി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.