നവോദയ യാമ്പു ഏരിയ കമ്മിറ്റി ‘ഭൂമി മലയാളം’ സംഘടിപ്പിച്ചു

യാമ്പു: ലോക മലയാള ദിനാചരണത്തി​​െൻറ ഭാഗമായി ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി ‘ഭൂമി മലയാളം’ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. വനിതാവേദി കൺവീനർ സിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻറ് കരുണാകരൻ അധ്യക്ഷത വഹിച്ചു. ‘എവിടെയെല്ലാം മലയാളി അവിടെ എല്ലാം മലയാളം’ എന്ന സന്ദേശത്തി​​െൻറ അടിസ്ഥാനത്തിൽ മലയാളം മിഷൻ അവതരിപ്പിച്ച ‘ഭൂമി മലയാളം’ പ്രതിജ്ഞ കേന്ദ്ര കമ്മിറ്റിയംഗം രാജൻ നമ്പ്യാർ സദസ്സിന് ചൊല്ലിക്കൊടുത്തു. രക്ഷാധികാരി സമിതി അംഗം ഗോപി ആശംസ നേർന്നു.യാമ്പുവിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേളയും, നവോദയ കുടുംബ വേദി മധുരം മലയാളം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച കഥകളും കവിതകളും നൃത്തങ്ങളും പരിപാടിക്ക് മിഴിവേകി. ഏരിയ സെക്രട്ടറി അജോ ജോർജ് സ്വാഗതവും ട്രഷറർ യൂസഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.