കോട്ടയം സ്വദേശി യാമ്പുവിൽ മരിച്ചു

യാമ്പു: ഒന്നര പതിറ്റാണ്ടായി യാമ്പുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി സുനിൽ എന്ന ചെറിയാൻ ചാക്കോ (45) നിര്യാതനായി. ഒരാഴ്ച മുമ്പ് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ അസുഖത്തെ തുടർന്ന് യാമ്പു ആർ.സി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായിരുന്നു.അർബുദരോഗബാധിതനായിരുന്നു. പിതാവ് : കിഴക്കെ മുറിയിൽ ചാക്കോ, മാതാവ്: മോളി ചാക്കോ, ഭാര്യ: ഷി​​െൻറ ചെറിയാൻ (യാമ്പു ജനറൽ ഹോസ്പിറ്റലിൽ നഴ്സ്). മക്കളില്ല . നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് സി.സി.ഡബ്ല്യു അംഗം ശങ്കർ എളങ്കൂർ അറിയിച്ചു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.