തനിമ കാമ്പയിൻ: കവിതാ സായാഹ്നം സംഘടിപ്പിച്ചു

യാമ്പു: ‘നവകേരള നിർമിതിക്കായി കോർത്ത കൈയ്യഴിയാതെ’ തനിമ കാമ്പയി​​െൻറ ഭാഗമായി യാമ്പു സോൺ കവിതാ സായാഹ്നം സംഘടിപ്പിച്ചു.
പ്രളയം, പ്രകൃതി സംരക്ഷണം എന്നിവയെ കുറിച്ചുള്ള കവിതകളുമായി യാമ്പുവിലെ കലാസ്നേഹികൾ പരിപാടിയിൽ പങ്കെടുത്തു.
വിചാരവേദി പ്രസിഡൻറും കവിയുമായ അഡ്വ. ജോസഫ് അരിമ്പൂർ ഉദ്‌ഘാടനം ചെയ്തു.

സോണൽ പ്രസിഡൻറ്​ സലിം വേങ്ങര അധ്യക്ഷത വഹിച്ചു. നംഷിദ ഷമീർ, മുഹമ്മദ് പി. എൻ, നിയാസ് യൂസുഫ്, ജാഫർ, റെജ മുസ്തഫ, മുഹമ്മദ് റിഷാൻ, അദ്വൈത്, മുഹമ്മദ് റിഷാൻ, ഫയ്യ സലിം എന്നിവർ കവിതകൾ ആലപിച്ചു. പ്രോഗ്രം കൺവീനർ മുസ്തഫ നൂറുൽ ഹസൻ സ്വാഗതവും ജാഫർ താനൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.