മതവിഷയങ്ങളില്‍ കോടതി ശ്രദ്ധാപൂര്‍വ്വം ഇടപെടണം- എസ്.കെ.െഎ.സി നാഷനല്‍ സംഗമം

മദീന: മതവിഷയങ്ങളില്‍ കോടതി ഇടപെടലുകള്‍ ശ്രദ്ധാപൂർവമാകണമെന്നും ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന രൂപത്തില്‍ വരുന്ന കോടതിവിധികള്‍, തെരുവുകള്‍ പ്രതിഷേധ ഭൂമിയാകുന്നത് കാണാതെ പോകരുതെന്നും എസ്.കെ.ഐ.സി സൗദി നാഷനല്‍ സംഗമം ആവശ്യപ്പെട്ടു.
മദീനയില്‍ നടന്ന നാഷനല്‍ മീറ്റില്‍ എസ്.കെ.ഐ.സി നാഷനല്‍ പ്രസിഡൻറ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. അബ്്ദുറഹ്​മാന്‍ ജമലുല്ലൈലി തങ്ങള്‍ ബുറൈദ പ്രാർഥനക്ക് നേതൃത്വം നല്‍കി.

വിവിധ സെൻട്രല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഫരീദ് ഐക്കരപ്പടി (മക്ക), മുഹമ്മദ് മുസ്‌ലിയാര്‍ കാവനൂര്‍ (മദീന), നജ്മുദ്ദീന്‍ ഹുദവി കൊപ്പം (ജിദ്ദ), സഅദ്നദ്‌വി (യാമ്പു), അബ്​ദുൽ റസാഖ് വളക്കൈ (റിയാദ്),അബ്​ദുല്‍നാസര്‍ ദാരിമി (ബുഖൈരിയ), മുസ്തഫ ദാരിമി മേലാറ്റൂര്‍ (ജിസാന്‍),അബ്​ദുൽ റസാഖ് അറക്കല്‍ (ബുറൈദ), അബ്​ദുറഹ്​മാന്‍ മുസ്‌ലിയാര്‍ ഏലംകുളം (ത്വായിഫ്), ഹംസ ഫൈസി (റാബിഖ്), അബ്​ദുൽ നാസര്‍ ദാരിമി (അല്‍-ഖോബാര്‍), അബൂയാസീന്‍ (ദമ്മാം), അബ്​ദുറഹ്​മാന്‍ ദാരിമി കോട്ടക്കല്‍ (അല്‍-അഹ്​സ), ശമീര്‍ പൂക്കോട്ടൂര്‍ (അല്‍-ഖസീം ) എന്നിവർ സംസാരിച്ചു.വിഖായ ഹജ്ജ് വളണ്ടിയര്‍ സേവന റിപ്പോര്‍ട്ട് എസ്.കെ.ഐ.സി നാഷനല്‍ വര്‍ക്കിംഗ് സെക്രട്ടറിയും, വിഖായ കണ്‍വീനറുമായ സുബൈര്‍ ഹുദവി കൊപ്പവും, നാഷനല്‍ റിപ്പോര്‍ട്ട് ചെയര്‍മാന്‍ അബ്്ദുറഹ്​മാൻ ഫറോക്കും അവതരിപ്പിച്ചു.സൗഹൃദ സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പര്‍ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ പ്രാൾഥനക്ക് നേതൃത്വം നല്‍കി.

കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ടി.എച്ച് ദാരിമി മേലാറ്റൂര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, കെ.എന്‍.എസ് മൗലവി എന്നിവർ സംസാരിച്ചു. അബ്​ദുൽ റസാഖ് ബുസ്താനി, ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, ഇസ്മയില്‍ ഹാജി ചാലിയം, ഇബ്രാഹീം ഓമശ്ശേരി, അലി മൗലവി നാട്ടുകല്‍ പങ്കെടുത്തു. രാവിലെ നടന്ന നാഷനല്‍ കൗണ്‍സില്‍ സംഗമത്തില്‍ എസ്.കെ.ഐ.സി സൗദി നാഷനല്‍ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും, വൈസ് ചെയര്‍മാന്‍ എന്‍.സി മുഹമ്മദ് കണ്ണൂര്‍നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന സൗഹൃദ സംഗമത്തില്‍ ട്രഷറര്‍ സൈദ് ഹാജി മൂന്നിയൂര്‍ സ്വാഗതവും, സുലൈമാന്‍ പണിക്കരപുറയ് നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.