ബ്ലൂസ്​റ്റാർ സോക്കർ ഫെസ്​റ്റ്: എ.സി.സി എഫ്.സിക്കും സോക്കർ ഫ്രീക്‌സിനും ജയം

ജിദ്ദ: നാലാമത് ബ്ലൂസ്​റ്റാർ ഫെസ്​റ്റിൽ അണ്ടർ 13 വിഭാഗത്തിൽ സോക്കർ ഫ്രീക്സ് ടാല​​െൻറ്​ ടീൻസ് ബി ടീമിനെയും സെക്കൻഡ് ഡിവിഷൻ ലീഗിൽ ഖുർബാൻ എ.സി സി.എഫ്.സി ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് സാം യൂത്ത് ഇന്ത്യ എഫ്.സിയെയും പരാജയപ്പെടുത്തി. സൂപ്പർ ലീഗ് മത്സരത്തിലെ ബ്ലൂസ്​റ്റാർ, എ.സി.സി എഫ്.സി മത്സരം ഇരുടീമുകളും ഓരോ ഗോളടിച്ചു സമനിലയിൽ പിരിഞ്ഞു. സോക്കർ ഫ്രീക്‌സിനു വേണ്ടി നിഹാൽ അബ്്ദുൽ അസിസ് ഹാട്രിക് ഉൾപ്പടെ അഞ്ച്​ ഗോളുകൾ നേടി. അമൻ പാപ്പറ്റ (2), യാസീൻ, നൂർ മുഹമ്മദ് എന്നിവരും സോക്കർ ഫ്രീക്‌സിനു വേണ്ടി നേടി. നിഹാൽ അബ്്ദുൽ അസീസിനെ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

സെക്കൻഡ് ഡിവിഷൻ ലീഗിൽ ഖുർബാൻ എ.സി.സി.എഫ് സി, സാം യൂത്ത് എഫ്.സി മത്സരത്തി​​െൻറ ആദ്യപകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ മുഹമ്മദ് സമി ഷുഹൈബ്, മുഹമ്മദ് ഫദൽ, സുഹൈൽ പുത്തൻ പീടികയിൽ എന്നിവരാണ് എ.സി. എഫ്.സിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. എ.സി.സി എഫ് സിയുടെ ഷെയ്ഖ് ഷമീർ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. അവസാനം നടന്ന സൂപ്പർ ലീഗിലെ വാശിയേറിയ പോരാട്ടത്തിൽ ആദ്യപകുതിയിൽ സഹദ് നേടിയ ഗോളിന് ലറോസ എ.സി.സി എഫ്.സി മുന്നിട്ടു നിൽക്കുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാനം അൻവർ ഒതുക്കുങ്ങൽ നേടിയ ഗോളിലൂടെയാണ് ബ്ലൂസ്​റ്റാർ സമനില നേടിയത്.

മുൻ ഇന്ത്യൻ താരം നജ്‌മുദ്ദീൻ മത്സരങ്ങളിൽ മുഖ്യാതിഥി ആയിരുന്നു. ടാലൻറ് ടീൻസ് അക്കാദമി കോച്ച് ശിഹാബ്, മജീദ് നഹ, എന്നിവർ മികച്ച കളിക്കാർക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. നജ്‌മുദ്ദീൻ, മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ഷാജഹാൻ, ഹജ്ജ് വെൽഫയർ ഫോറം പ്രസിഡൻറ് ചെമ്പൻ അബ്ബാസ് മുൻ ടൈറ്റാനിയം താരം ഷൗക്കത്ത് പൂവത്താണി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. നാട്ടിലേക്ക്​ മടങ്ങുന്ന വണ്ടൂർ മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞാപ്പക്ക്​ ബ്ലൂ സ്​റ്റാർ ക്ലബ്​ ചടങ്ങിൽ യാത്രയയപ്പ് നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.