യാമ്പു: ‘ആകാശം അകലെയല്ല’ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ യാമ്പുവിൽ സംഘടിപ്പിച്ച സ്്റ്റുഡൻറ്സ് കോൺഫറൻസ് സമാപിച്ചു. സ്റ്റാർസ്, ക്ലൗഡ്‌സ് എന്നീ പ്രത്യേക വേദികളിൽ സ്റ്റുഡൻറ്സ് സമ്മിറ്റ്, സ്റ്റുഡൻറ്സ് ഡെയ്‌സ്, പൊതു സമ്മേളനം, കലാവിരുന്ന് എന്നിവ നടന്നു. അശ്റഫ് മാസ്റ്റർ, അബ്്ദുറഹ്മാൻ കുറ്റിപ്പുറം തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. സ്റ്റുഡൻറ്സ് ഡയസ് മുഹമ്മദ് സ്വാദിഖ് ഉദ്ഘാടനം ചെയ്തു. സർക്കിൾ പ്രഖ്യാപനം നജീബ് മുസ്‌ലിയാർ വാണിയമ്പലം നിർവഹിച്ചു. മുർശിദ്, സനൂബ്, മാസിൻ അബ്്ദുൽഹമീദ്, ഇബ്രാഹിം മുഹമ്മദ്, മുഹമ്മദ് സുഹൈൽ എന്നിവർ നേതൃത്വം നൽകി.
സ്റ്റുഡൻറ്സ് സർക്കിൾ, സ്റ്റുഡൻറ്സ് സിൻഡിക്കേറ്റ്, സ്റ്റുഡൻറ്സ് അവകാശ രേഖ പ്രഖ്യാപനം എന്നിവയും സമ്മേളനത്തോടനുബന്ധിച്ച് നടന്നു. മാപന സമ്മേളനം ഒ.ഐ.സി. സി നാഷനൽ വൈസ് പ്രസിഡൻറ് ശങ്കർ എളങ്കൂർ ഉദ്‌ഘാടനം ചെയ്തു. സ്്റ്റുഡൻറ്സ് സിൻഡിക്കേറ്റ് പ്രഖ്യാപനം ആർ.എസ്.സി നാഷനൽ എക്സിക്യുട്ടീവ് അംഗം അബ്‌ദുറഹ്‌മാൻ മയ്യിൽ നിർവഹിച്ചു. അബ്‌ദുറഹ്‌മാൻ കുറ്റിപ്പുറം മുഖ്യപ്രഭാഷണം നടത്തി. നജീബ് മുസ്‌ലിയാർ, അനീസുദ്ദീൻ ചെറുകുളമ്പ്, അഷ്കർ വണ്ടൂർ, സിദ്ദീഖുൽ അക്ബർ, ശിഹാബ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. ഐ.സി.എഫ് യാമ്പു സെൻട്രൽ സെക്രട്ടറി ഹക്കീം പൊൻമള അധ്യക്ഷത വഹിച്ചു. ആർ. എസ്. സി യാമ്പു സെൻട്രൽ ജനറൽ കൺവീനർ ശരീഫ് കൊടുവള്ളി സ്വാഗതവും മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.