പ്രവാസി സാംസ്‌കാരിക വേദി ശറഫിയ്യ മേഖല കൺവെൻഷൻ

ജിദ്ദ: 2019 ലെ പൊതുതെരെഞ്ഞെടുപ്പ് ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച്​ നിർണായകമാണെന്നും സംഘ്​ പരിവാർ ശക്തികൾക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റത്തിന് മതേതര ശക്തികൾക്കൊപ്പം വെൽഫെയർ പാർട്ടി മുൻനിരയിലുണ്ടാവുമെന്നും പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ ശാക്കിർ ചങ്ങരംകുളം പറഞ്ഞു. പ്രവാസി സാംസ്‌കാരിക വേദി ശറഫിയ്യ മേഖല പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻറ്​ ഇസ്മായിൽ കല്ലായി ഉദ്ഘാടനം ചെയ്തു.‘നവ മാധ്യമങ്ങളുടെ സ്വാധീനം ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ’ എന്ന വിഷയം വേങ്ങര നാസർ അവതരിപ്പിച്ചു.

‘പ്രവാസികളുടെ വോട്ടവകാശവും ഓൺലെൻ വോട്ടർ രജിസ്‌ട്രേഷനും’ എന്ന വിഷയം കെ.എം ഷാഫി അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ, നൗഷാദ് നിടൂളി, സൈനുൽ ആബിദീൻ, അസീസ് കണ്ടോത്ത്, ഉമറുൽ ഫാറൂഖ്എന്നിവർ സംസാരിച്ചു. മുഹമ്മദലി ഓവുങ്ങൽ അധ്യക്ഷത വഹിച്ചു. അബൂ താഹിർ, ഇർഫാൻ സനാഉല്ല, ഫിറോസ് വേട്ടൻ, വാഹിദ് കുട്ടശ്ശേരി, മുഹമ്മദ് വേളൂർ തുടങ്ങിയവർ നേതൃത്വം നൽകി. ഷഫീഖ് മേലാറ്റൂർ സ്വാഗതവും എൻ.കെ അഷ്‌റഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.