തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ജ്ജം; റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി സൗദി റോഡ് അതോറിറ്റി

മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ മ​ക്ക​യി​ലെ​യും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ​യും റോ​ഡ് ശൃം​ഖ​ല​ക​ൾ പൂ​ർ​ണ​സ​ജ്ജ​മാ​യ​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ റോ​ഡ്സ് അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ അ​റ്റ​ക്കു​റ്റ​പ്പ​ണി​ക​ളും ത​യ്യാ​റെ​ടു​പ്പു​ക​ളു​മാ​ണ് അ​തോ​റി​റ്റി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഹ​ജ്ജ് സീ​സ​ണി​ലു​ട​നീ​ളം സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ൻ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ റോ​ഡ് ശൃം​ഖ​ല​യി​ലു​ട​നീ​ളം വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന എ​ല്ലാ റോ​ഡു​ക​ളും സ​ർ​വേ ചെ​യ്തു​കൊ​ണ്ട് വ​ള​രെ നേ​ര​ത്തെ ത​ന്നെ ഇ​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​തോ​റി​റ്റി ആ​രം​ഭി​ച്ചി​രു​ന്നു.​

റോ​ഡ് ന​വീ​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി 215,000 കി​ലോ​മീ​റ്റ​ർ അ​സ്ഫാ​ൽ​റ്റ് പ്ര​ത​ല​ങ്ങ​ളു​ടെ സ​ർ​വേ ന​ട​ത്തു​ക​യും 3,500 കി​ലോ​മീ​റ്റ​റി​ല​ധി​കം റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ക​യും ചെ​യ്തു. യാ​ത്രാ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ 202,000 ലീ​നി​യ​ർ മീ​റ്റ​ർ മെ​റ്റ​ൽ ഫെ​ൻ​സി​ങ്ങും 191,000 ലീ​നി​യ​ർ മീ​റ്റ​ർ കോ​ൺ​ക്രീ​റ്റ് ബാ​രി​ക്കേ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ 40 പാ​ല​ങ്ങ​ൾ വി​ശ​ദ​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​തി​നൊ​പ്പം 178,000 ലൈ​റ്റി​ങ് തൂ​ണു​ക​ൾ അ​റ്റ​ക്കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി. കൂ​ടാ​തെ 4,000 ദി​ശാ​സൂ​ച​ന-​മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും 5.6 കോ​ടി ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ​ക്കൂ​ന​ക​ൾ നീ​ക്കം ചെ​യ്ത് പാ​ത​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

613,000 ലീ​നി​യ​ർ മീ​റ്റ​ർ റോ​ഡ് മാ​ർ​ക്കി​ങ്ങു​ക​ളും 96,000 ച​തു​ര​ശ്ര മീ​റ്റ​ർ റോ​ഡ് സ്​​റ്റ​ഡു​ക​ളും സ്ഥാ​പി​ച്ച​തോ​ടെ റോ​ഡു​ക​ൾ കൂ​ടു​ത​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി. ഇ​രു​പ​തി​ല​ധി​കം നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​ണ് റോ​ഡ് സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യി അ​തോ​റി​റ്റി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​മി​ത​ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​ത​ന സ​ർ​വേ സം​വി​ധാ​ന​ങ്ങ​ൾ ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്.

സേ​വ​ന നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നും തീ​ർ​ഥാ​ട​ക​രു​ടെ ഫീ​ഡ്‌​ബാ​ക്ക് സ്വീ​ക​രി​ക്കാ​നു​മാ​യി 938 എ​ന്ന ന​മ്പ​റി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൾ സെൻറ​ർ സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. സു​ര​ക്ഷാ നി​രീ​ക്ഷ​ണ​ത്തി​നാ​യി 300 ഇ​ൻ​സ്പെ​ക്ട​ർ​മാ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചു. റോ​ഡ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ ജി20 ​രാ​ജ്യ​ങ്ങ​ളി​ൽ നാ​ലാം സ്ഥാ​ന​വും, റോ​ഡ് ക​ണ​ക്റ്റി​വി​റ്റി സൂ​ചി​ക​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും സൗ​ദി അ​റേ​ബ്യ കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

വൈ​ബ്രേ​ഷ​ൻ മു​ന്ന​റി​യി​പ്പ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ അ​റ​ബ് ലോ​ക​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള രാ​ജ്യം, ഈ ​മി​ക​വു​ക​ളെ​ല്ലാം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ച യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Saudi Road Authority says road renovation work completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.