അസീറിലെ പ്രളയ ബാധിത  മേഖലകള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു

അബ്ഹ: അസീറിലെ പ്രളയ ബാധിത മേഖലകള്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് സന്ദര്‍ശിച്ചു. മഴക്ക് ശമനമായതോടെ മേഖലയിലെ, പ്രത്യേകിച്ച് അബ്ഹ പട്ടണത്തിലെ സ്ഥിതി ശാന്തമാണെന്ന്  ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ കണ്ട ദുരിതം 130 മില്ലി മീറ്ററിലധികം മഴ പെയ്തതിന്‍െറ ഫലമാണ്. താഴ്വരകളും മഴവെള്ളം തിരിച്ചുവിടുന്ന തോടുകളും കൈയേറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ജനവാസ കേന്ദ്രങ്ങളില്‍ വെള്ളത്തിന്‍െറ അളവ് കൂടിയതും നാശ നഷ്ടങ്ങളുണ്ടായതും സൂചിപ്പിക്കുന്നത് കൈയേറ്റങ്ങളുണ്ടായി എന്നാണ്. മാധ്യമങ്ങള്‍ കാര്യങ്ങള്‍ സൂക്ഷ്്മമായി വിലയിരുത്തണം. ശരിയായ ഉറവിടങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടത്. പക്ഷപാതക്കാരുടെ കിംവദന്തികള്‍ക്ക് പിറകെ പോകരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. 
സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തകരും ശുചീകരണ തൊഴിലാളികളും ചെയ്തു കൊണ്ടിരിക്കുന്ന ജോലികള്‍ ഗവര്‍ണര്‍ പരിശോധിച്ചു. 
അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ അടിയന്തിര പദ്ധതിക്ക് കീഴിലെ സംവിധാനങ്ങള്‍ അദ്ദേഹം നേരില്‍ കണ്ടു. പൊലീസും വിവിധ  വകുപ്പുകളും ചെയ്തു കൊണ്ടിരിക്കുന്ന സേവനം ദുരിതം കുറക്കാന്‍ സഹായിച്ചതായി ഗവര്‍ണര്‍ എടുത്തു പറഞ്ഞു. മുഴുസമയ സേവനം തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 ഗവണ്‍മെന്‍റ് ഓഫീസുകളുടെയും സുരക്ഷാവകുപ്പുകളുടെയും മേധാവികളുമായി  ഗവര്‍ണറേറ്റ് ഓഫീസില്‍ യോഗം ചേര്‍ന്നു. 
രണ്ട് ദിവസം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.  ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച  ചെയ്തു. അസീര്‍ മേഖലയില്‍ ഏകീകൃത ക്രൈസിസ് മാനേജ്മെന്‍റ് സെന്‍റര്‍ ഒരുക്കും. ബന്ധപ്പെട്ട ഗവണ്‍മെന്‍റ് വകുപ്പുകളിലെ ഉത്തരവാദപ്പെട്ടവര്‍ ഉള്‍കൊള്ളുന്നതായിരിക്കും കേന്ദ്രം. 
മഴ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ ഈ കേന്ദ്രം മുഴുസമയം പ്രവര്‍ത്തിക്കും. മുഴുവന്‍ വകുപ്പുകളോടും മഴക്കെടുതികള്‍ കണക്കാക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പ്രശ്നബാധിത പ്രദേശങ്ങളിലെ സ്ഥിതി സാധാരണ നിലയിലേക്ക് വേഗമത്തെിക്കാന്‍ റിപ്പോര്‍ട്ടുകള്‍ കൈമാറികൊണ്ടിരിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.

Tags:    
News Summary - saudi rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.