???????? ????? ???? ?????? ???? ????????? ????? ???????? ????????????????

നോട്ട് നിരോധനം: ‘പ്രവാസി’  പ്രതിഷേധ സംഗമം സംഘടിപ്പിച്ചു 

ദമ്മാം: ഇന്ത്യയില്‍ 500, 1000 നോട്ടുകളുടെ നിരോധനവുമായി ബന്ധപ്പെട്ട് പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച പ്രതികരണ പരിപാടി വേറിട്ട അനുഭവമായി. ഗ്രാന്‍ഡ് ഹൈപര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയ പരിപാടിയില്‍ നിരവധി പേര്‍ കാന്‍വാസില്‍ പ്രതികരണം രേഖപ്പെടുത്തി. സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാട് ആദ്യ പ്രതികരണം എഴുതി ഉദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദലി പീറ്റയില്‍, ഷീല രമേശ്, ആര്‍ദ്ര ഉണ്ണി, ഹബീബ് അമ്പാടന്‍ എന്നിവര്‍ വരകളിലൂടെ പരിപാടിയില്‍ പങ്കാളികളായി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അഭിപ്രായ സര്‍വെയും സംഘടിപ്പിച്ചു. സര്‍വെ ഫലം പിന്നീട് പുറത്തുവിടുമെന്ന് പ്രോഗ്രാം കോ ഓഡിനേറ്റര്‍ ബിജു പൂതക്കുളം പറഞ്ഞു. രാജു നായിഡു, ഷബീര്‍ ചാത്തമംഗലം, സനീജ സഗീര്‍,  ജംഷാദ് കണ്ണൂര്‍, അജീബ്, അഷ്റഫ് കുറ്റിയാടി, സലാം ജാംജൂം, ഷെരീഫ് കൊച്ചി, റിയാസ് ടി.കെ, സുനില സലിം എന്നിവര്‍ നേതൃത്വം നല്‍കി.   
Tags:    
News Summary - saudi programmes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.