പൊലീസിന്​ മക്ക ഗവർണറുടെ ആദരം

ജിദ്ദ: വിവിധ കേസുകളിൽ പ്രതികളെ പിടികൂടുന്നതിന് സ്തുത്യർഹമായ സേവനം കാഴ്ചവെച്ച പൊലീസുകാരെ മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ ആദരിച്ചു. ജിദ്ദ ഗവർണറേറ്റിലാണ്  മക്ക മേഖല പൊലീസ് മേധാവി കേണൽ സഈദ് അൽഖർനി ഉൾപ്പെടെയുള്ളവരെ  ഗവർണർ ആദരിച്ചത്. മേഖലയിൽ സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കുന്നതിൽ പൊലീസ് വലിയ പങ്ക് വഹിച്ചതായി മക്ക ഗവർണർ പറഞ്ഞു. അടുത്തിടെ കോർണിഷിൽ ട്രാഫിക് പൊലീസുകാരനെ ആക്രമിച്ച കേസിൽപെട്ടവരെയും ജിദ്ദയിൽ വ്യവസായിയെ കൊലപ്പടുത്തിയ പ്രതിയെയും പിടികൂടാൻ സാധിച്ചത് മക്ക ഗവർണർ എടുത്തു പറഞ്ഞു. ജിദ്ദ പൊലീസ് മേധാവി ജനറൽ അബ്ദുൽ വഹാബ് അൽ അസീരി, ജിദ്ദ ട്രാഫിക് മേധാവി ജനറൽ സുലൈമാൻ  അബ്ദുല്ല അൽസഖി, ജിദ്ദ മേഖല പേട്രാളിങ് മേധാവി കേണൽ ബന്ദർ ബിൻ ഫഹദ് അൽശരീഫ്, കുറ്റാന്വേഷണ വിഭാഗം മേധാവി കേണൽ അബ്ദുറഹ്മാൻ അബ്ദുല്ല ശഹ്റാനി, അൽസലാം പൊലീസ് സ്റ്റേഷനിലെ അന്വേഷണ വിഭാഗം മേധാവി കേണൽ സഫർ സൽമാൻ അൽശഹ്റാനി എന്നിവരയാണ് ആദരിച്ചത്.  കോർണിഷിൽ ഡ്യൂട്ടിക്കിടെ ആക്രമത്തിനിരയായ ജിദ്ദ ട്രാഫികിലെ പൊലീസുകാരൻ അബ്ദുല്ല  അലി അൽ അസീരി, സ്വദേശിയായ നാസ്വിർ മുഹമ്മദ് ഹസൻ, ട്രാഫിക് ഉദ്യോഗസ്ഥനു നേരെ നടന്ന അക്രമം വീഡിയോയിൽ പകർത്തി പൊലീസിനെ സഹായിച്ച ഫാഇസ അബ്ദുൽ അസീസ് അൽഅഹമദി എന്നിവരെയും മക്ക ഗവർണർ ആദരിച്ചു.
 

Tags:    
News Summary - saudi police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.