???? ??????? ??? ????? ???? ??????????????????? ????????? ???????????????

സൗദി പൈലറ്റുമാർക്ക്​ ആശംസകളുമായി  അമീർ ഖാലിദ്​ യു.എസ്​ വ്യോമതാവളത്തിൽ

റിയാദ്​: അമേരിക്കയിലെ നെല്ലിസ്​ വ്യോമതാവളം സൗദി അംബാസഡർ അമീർ ഖാലിദ്​ ബിൻ സൽമാൻ സന്ദർശിച്ചു. തെക്കൻ ​െനവാദയിൽ സ്​ഥിതി ചെയ്യുന്ന നെല്ലിസിൽ അമേരിക്കൻ വ്യോമസേനയുമായി സംയുക്​ത അഭ്യാസത്തിനത്തെിയ സൗദി പൈലറ്റുമാരെ കാണാനാണ്​ അമീർ ഖാലിദ്​ എത്തിയത്​. രാജ്യ സുരക്ഷക്കായി അർപ്പണ മനോഭാവത്തോടെ സേവനം അനുഷ്​ഠിക്കുന്ന പൈലറ്റുമാരെ അദ്ദേഹം അഭിനന്ദിച്ചു. യു.എസ്​ അധികൃതരുമായി നടത്തിയ കൂടിക്കാഴ്​ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്​തമായ പ്രതിരോധ സഹകരണ​ത്തെ കുറിച്ച്​ അദ്ദേഹം ഉൗന്നിപ്പറഞ്ഞു. 

ഇസ്​ലാമിക്​ സ്​റ്റേറ്റ്​ ഉൾപ്പെടെ ഭീകരസംഘങ്ങൾക്കെതിരായ ​ൈസനിക നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഇത്തരം സംയുക്​ത അഭ്യാസങ്ങൾ സഹായിക്കുമെന്നും അമീർ ഖാലിദ്​ കൂട്ടിച്ചേർത്തു. ടൈഫൂൺ യുദ്ധവിമാനങ്ങളിലാണ്​ പ്രധാനമായും ഇവിടെ അഭ്യാസം നടക്കുന്നത്​. 

Tags:    
News Summary - saudi pilot-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.