റിയാദ്: സൗദിയില്‍ ഇന്ധന വില 30 ശതമാനം വര്‍ധിച്ചേക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഇനത്തിലുള്ള പെട്രോളിനും ഡീസലിനും ജൂലൈ മുതല്‍ വില വര്‍ധിക്കാന്‍ സാധ്യതയുള്ളതായി റോയിട്ടേഴ്സിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രത്തിന്‍െറ മുഖ്യവരുമാന സ്രോതസ്സായ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് പ്രദേശികമായി വില വര്‍ധിപ്പിക്കാനുള്ള തീരുമാനം സൗദി വിഷന്‍ 2030ന്‍െറ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2015 ഡിസംബറിലാണ് രാജ്യത്ത് അവസാനമായി പെട്രോളിന് വില വര്‍ധിപ്പിച്ചത്. 45 ഹലലയുണ്ടായിരുന്ന ഒക്ടീന്‍ 91 ഇനത്തിലുള്ള പെട്രോള്‍ 75 ഹലലയാക്കിയും ഒക്ടീന്‍ 95 ഇനത്തിലുള്ളത് 60 ഹലലയില്‍ നിന്ന് 90 ഹലലയായും അന്ന് വര്‍ധിപ്പിച്ചിരുന്നു. അതേസമയം അന്താരാഷ്ട്ര വിപണി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ നിരക്കാണ് സൗദിയില്‍ ഇപ്പോഴും നില നില്‍ക്കുന്നത്. 2020ഓടെ സൗദിയിലും അന്താരാഷ്ട്ര ഇന്ധന വിലയുടെ തുല്യമായ വില പ്രാബല്യത്തില്‍ വരുത്താനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ജൂലൈയില്‍ 30 ശതമാനത്തോളം വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നാല്‍ രണ്ട് ഇനം പെട്രോളിനും ഒരു റിയാലിന് മുകളില്‍ വില നല്‍കേണ്ടി വരും. ഏറ്റവും എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായ സൗദിയുടെ ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം ഇന്ധന ഉപഭോഗം കുറക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.